Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബി​ല്‍ അ​റ​ബ് ബി​ന്‍...

ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം പു​ര​സ്‌​കാ​രം: ര​ണ്ടാം പ​തി​പ്പി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം പു​ര​സ്‌​കാ​രം: ര​ണ്ടാം പ​തി​പ്പി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം പു​ര​സ്‌​കാ​ര വിതരണ ചടങ്ങ്

മ​സ്ക​ത്ത്​: വാ​സ്തു​വി​ദ്യ മേ​ഖ​ല​യി​ൽ ക​ഴി​വ്​ തെ​ളി​യി​ച്ച​വ​ർ​ക്ക്​ ന​ൽ​കു​ന്ന ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം പു​ര​സ്‌​കാ​ര​ത്തി​ന്റെ ര​ണ്ടാം പ​തി​പ്പി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഗു​ടെ​ക് ഹ​ൽ​ബ​ൻ കാ​മ്പ​സി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ സ​യ്യി​ദ് ബി​ൽ അ​റ​ബ് ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം.

ച​ട​ങ്ങി​ല്‍ 2025 ജ​പ്പാ​ന്‍ എ​ക്‌​സ്‌​പോ​യി​ലെ ഒ​മാ​ന്‍ പ​വ​ലി​യ​ന്‍ രൂ​പ​രേ​ഖ​യും തെ​ര​ഞ്ഞെ​ടു​ത്തു. സൂ​റി​ലെ ക​ട​ല്‍ ച​രി​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​രി​ടൈം മ്യൂ​സി​യം ഉ​ള്‍പ്പെ​ടു​ന്ന രൂ​പ​ക​ല്പ​ന​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. മു​ഹ​മ്മ​ദ് സ​ലാ​ഹ് അ​ല്‍ ബ​ലൂ​ശി​യാ​ണ്​ രൂ​പ​ക​ല്പ​ന ചെ​യ്​​ത​ത്. ക​ഫേ​ക​ള്‍, റ​സ്റ്റാ​റ​ന്റു​ക​ള്‍, പാ​ര്‍ക്ക്, ഖോ​ര്‍ അ​ല്‍ ബ​ത്ത​യെ ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ്പാ​ത തു​ട​ങ്ങി​യ​വ​യ ഉ​ള്‍പ്പെ​ട്ട​താ​ണ് രൂ​പ​ക​ല്പ​ന.

അ​ൽ മൊ​താ​സ് അ​ബ്ദു​ല്ല അ​ൽ ന​ബ്രി ര​ണ്ടാം സ്ഥാ​നം നേ​ടി. അ​മ്മാ​ർ സ​ലാ​ഹ് അ​ൽ സ​ലേ​ഹ്, മു​ഹ​മ്മ​ദ് ഖോ​ദ​ബ​ക്ഷ് അ​ൽ ബ​ലൂ​ഷി, റൗ​ന​ഖ് റാ​ഷി​ദ് അ​ൽ ഇ​സ്മാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മി​നാ​ണ് മൂ​ന്നാം സ്ഥാ​നം.

തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ സൂ​ര്‍ വി​ലാ​യ​ത്തി​ലെ സ​മു​ദ്ര ച​രി​ത്ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള രൂ​പ​ക​ല്പ​ന​ക​ളാ​യി​രു​ന്നു മ​ത്സ​ര​ത്തി​ന് ക്ഷ​ണി​ച്ചി​രു​ന്ന​ത്. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്​ കി​ട്ടി​യ​ത്. ആ​കെ ല​ഭി​ച്ച 149 അ​പേ​ക്ഷ​ക​ക​ളി​ൽ​നി​ന്ന്​ അ​ന്തി​മ റൗ​ണ്ടി​ൽ ആ​റ് ടീ​മു​ക​ളും നാ​ല് വ്യ​ക്തി​ഗ​ത ഡി​സൈ​നു​ക​ളു​മാ​ണ് എ​ത്തി​യ​ത്. ഇ​തി​ല്‍നി​ന്നാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

2025ലെ ​ജ​പ്പാ​ൻ എ​ക്സ്​​പോ​യി​ലെ ഒ​മാ​ന്റെ പ​വ​ലി​യ​ൻ രൂ​പ​ക​ല്പ​ന മ​ത്സ​ര​ത്തി​ൽ ബ​യാ​ൻ മു​സ​ല്ലം അ​ൽ റ​മ​ദാ​നി, അ​മ്മാ​ർ അ​ബ്ദു​ൽ​ഹ​മീ​ദ് അ​ൽ കി​യൂ​മി, ന​യേ​റ ഖ​മീ​സ് അ​ൽ ഹി​നാ​യ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് വി​ജ​യി​ക​ളാ​യ​ത്. അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ പ​ത്ത് പ്രോ​ജ​ക്റ്റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanBill Arab Bin Haitham award
News Summary - Bill Arab Bin Haitham award
Next Story