ബൈക്കർ ബ്രദേഴ്സ് ലോഗോ പ്രകാശനം ചെയ്തു
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ മോട്ടോ ബൈക്ക് പ്രേമികളുടെ മലയാളി കൂട്ടായ്മയായ ബൈക്കർ ബ്രദേഴ്സിന്റെ ലോഗോ പ്രകാശനം ചെയ്തു. ജബൽ അഖ്ദറിലെ റിസോർട്ടിൽ നടന്ന ചടങ്ങിലായിരുന്നു ലോഗോ പ്രകാശനം. ബൈക്ക് സവാരി ഇഷ്ടപ്പെടുന്ന വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബൈക്കർ ബ്രദേഴ്സ് സംയുക്ത യാത്രകൾക്ക് പുറമെ ബോട്ടിങ്, ട്രക്കിങ്, രാത്രി ക്യാമ്പിങ് തുടങ്ങിയവയും നടത്താറുണ്ട്. ഒമാന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച ഈ കൂട്ടം മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും യാത്രകൾ ആസൂത്രണം ചെയ്യുന്നുണ്ട്. സാഹസികതക്കൊപ്പം സുരക്ഷക്കും മുൻഗണന നൽകിയാണ് യാത്ര നടത്താറുള്ളതെന്ന് ബൈക്കർ ബ്രദേഴ്സിലെ അംഗങ്ങൾ പറഞ്ഞു.

