മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ബർക്കയിൽ വരുന്നു. അൽ റാഇദ് ഗ്രൂപ്പ് 112 ദശലക്ഷം റിയാൽ ചെലവിട്ടാണ് ‘അൽ അറൈമി വാക്ക് ’എന്ന് പേരിട്ട ഷോപ്പിങ് മാൾ നിർമിക്കുക. 2020ൽ നിർമാണം പൂർത്തീകരിക്കും. അൽ റാഇൗദ് ഗ്രൂപ്പ് അൽ ഖൂദിൽ നിർമിക്കുന്ന ‘അൽ അറൈമി ബ്യൂൾവാഡ്’ എന്ന ഷോപ്പിങ് മാൾ സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് അൽ അറൈമി വാക്കിെൻറ ശിലാസ്ഥാപനവും നടക്കുമെന്ന് അൽ റാഇദ് ഗ്രൂപ്പ് ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ അറൈമി പറഞ്ഞു.
240,000 സ്ക്വയർ മീറ്ററായിരിക്കും അൽ സംഹാൻ മേഖലയിൽ നിർമിക്കുന്ന അൽ അറൈമി വാക്കിെൻറ വിസ്തൃതി.
ഗ്രൂപ്പിന് കീഴിൽ നിർമിക്കുന്ന ആദ്യ ഒൗട്ട്ലെറ്റ് മാൾ ആയിരിക്കും ഇത്. ഏറ്റവും വലിയ ഷോപ്പിങ്, വിനോദ, ടൂറിസം കേന്ദ്രമായി തീരുമെന്ന് പ്രതീക്ഷിക്കുന്ന ഇവിടെ 264 സ്റ്റോറുകൾ, െഎസ് സ്കേറ്റിങ് റിങ്, ഇൻഡോർ വാട്ടർ പാർക്ക്, ട്രംപോളിൻ പാർക്ക്, ഒമാെൻറ ആദ്യ വിർച്വൽ റിയാലിറ്റി കോംപ്ലക്സ് എന്നിവയുണ്ടാകും. അടുത്ത അഞ്ചു വർഷത്തേക്ക് ഗ്രൂപ്പ് ഒമാെൻറ റീെട്ടയിൽ, വിനോദ, ടൂറിസം മേഖലയിൽ ഒരു ശതകോടി ഡോളറിെൻറ നിക്ഷേപമാണ് നടത്തുകയെന്ന് ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു. അൽ ഖൂദിൽ നിർമാണം പൂർത്തിയാകുന്ന മാൾ നേരിട്ടുള്ള 800 തൊഴിലവസരങ്ങളും 1200 നേരിട്ടല്ലാത്ത തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ അറൈമി വാക്ക് പദ്ധതിയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു.