ഉത്സവകാല ഒാഫറുകളുമായി കല്യാൺ ജ്വല്ലറിയിൽ ബിഗ് ഡിസ്കൗണ്ട് സെയിൽ
text_fieldsമസ്കത്ത്: കല്യാൺ ജ്വല്ലേഴ്സ് ഉപയോക്താക്കൾക്കായി ആകർഷകമായ ഉത്സവകാല ഒാഫറുകളോടെയുള്ള ബിഗ് ഡിസ്കൗണ്ട് സെയിൽ അവതരിപ്പിക്കുന്നു. കർവാ ചൗത്, ധൻതെരാസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ കണക്കിലെടുത്താണ് ഒാഫറുകൾ പ്രഖ്യാപിച്ചത്. കല്യാണിൽനിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ സ്വർണാഭരണങ്ങൾക്ക് 50 ശതമാനം വരെയും ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് ജ്വല്ലറി ആഭരണങ്ങൾക്ക് 25 ശതമാനം വരെയും ഇളവ് നേടാം. നവംബർ 30 വരെയാണ് ഈ ഓഫറിെൻറ കാലാവധി.
കൂടാതെ പഴയ സ്വർണം മാറ്റി വാങ്ങുമ്പോൾ 100 ശതമാനം മൂല്യവും ലഭിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ കൈവശമുള്ള ആഭരണങ്ങൾ കൈമാറി കല്യാണിൽനിന്ന് ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണിത്.ഏത് കടയിൽനിന്ന് വാങ്ങിയ സ്വർണാഭരണങ്ങളും ഇങ്ങനെ മാറ്റിവാങ്ങാവുന്നതാണ്. ധൻതെരാസിെൻറ ഭാഗമായി ആഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. വാങ്ങാനുദ്ദേശിക്കുന്ന ആഭരണ വിലയുടെ 20 ശതമാനം മുൻകൂട്ടി നൽകി ഇന്നത്തെ നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുന്ന ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.നവംബർ 13 വരെയാണ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരം.
ഉപയോക്താക്കൾക്ക് പരമാവധി മൂല്യം ലഭിക്കുന്ന ആകർഷകമായ ഇളവുകളും ഓഫറുകളുമാണ് അവതരിപ്പിക്കുന്നതെന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ലൈവ് വിഡിയോ ഷോപ്പിങ് ഫീച്ചർ ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് കല്യാണിെൻറ ആഭരണനിരയിൽ ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാൻ അവസരമുണ്ട്.കല്യാണിെൻറ ഫോർ ലെവൽ േപ്രാഡക്ട് സർട്ടിഫിക്കറ്റ് ഓരോ സ്വർണാഭരണങ്ങൾക്കുമൊപ്പം ലഭ്യമാണ്. കോവിഡ് സുരക്ഷ നടപടിക്രമങ്ങൾ പാലിച്ചാണ് ഷോറൂമുകളുടെ പ്രവർത്തനം.