ബിദിയ കാർണിവൽ ഇന്നുമുതൽ
text_fieldsബിദിയ കാർണിവലിൽ നിന്നുള്ള ദൃശ്യം
മസ്കത്ത്: വടക്കൻ ശർഖിയ്യ ഗവർണറേറ്റിലെ പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നായ ‘ബിദിയ കാർണിവൽ’ വ്യാഴാഴ്ച ആരംഭിക്കും. പത്തുദിവസം നീളുന്നതാണ് കാർണിവൽ. വടക്കൻ ശർഖിയ്യയിലെ വിന്റർ സീസൺ ടൂറിസത്തിന് ഔദ്യോഗികമായി തുടക്കംകുറിക്കുന്ന പരിപാടി കൂടിയാണ് ബിദിയ കാർണിവൽ.
ബിദിയ ഓട്ടോമൊബൈൽ ക്ലബ് സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾ നവംബർ 29 വരെ നീളുമെന്ന് ക്ലബ് ചെയർമാൻ ഫൈസൽ ബിൻ ഹമൈദ് അൽ ഹജ്രി പറഞ്ഞു. നിരവധി പൊതു-സ്വകാര്യ സ്ഥാപനങ്ങൾ കാർണിവലന്റെ ഭാഗമാവും. കാർ ചാമ്പ്യൻഷിപ്, നാടൻകായികമത്സരങ്ങൾ, കുതിരപ്രദർശനം, ഒട്ടകപ്രദർശനം, സംഗീത പരിപാടികൾ, കായിക മത്സരങ്ങൾ, പവലിയനുകൾ തുടങ്ങിയവ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

