ബി.എച്ച്.ടി ക്രിക്കറ്റ് പ്രീമിയർ ലീഗ് ഇന്ന്
text_fieldsബി.എച്ച്.ടി ക്രിക്കറ്റ് പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന താരലേലത്തിൽ നിന്ന്
മസ്കത്ത്: ബി.എച്ച്.ടി ക്രിക്കറ്റ് ടീം ഒരുക്കുന്ന പ്രഥമ പ്രീമിയർ ലീഗ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിമുതൽ അൽഖുദ് മസൂൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. പത്ത് ടീമുകളാണ് മാറ്റുരക്കുക. രണ്ട് വീതം ഐക്കൺ താരങ്ങളുമായി വന്ന് ബാക്കി കളിക്കാർക്ക് വേണ്ടി നടന്ന ലേലം വിളിയും വ്യത്യസ്ത അനുഭവമായി.
ടൂർണമെന്റിന്റെ ഭാഗമായി ഓൺലൈൻ ക്വിസ്, അടിക്കുറിപ്പു മത്സരം, സംഗീത മത്സരം എന്നിവയും നടത്തി. മലയാളികളെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന ക്രിക്കറ്റ് മാമാങ്കം എന്നൊരു പ്രത്യേകതയും ബി.എച്ച്.ടി പ്രീമിയർ ലീഗിനുണ്ട്. ഗാലറിയിൽ നടത്തിയ ജഴ്സി, ട്രോഫി ലോഞ്ചിങ്ങും ജനപങ്കാളിത്തത്താലും അവതരണത്തിലെ മികവുകൊണ്ടും ശ്രദ്ധേയമായി.
കളിക്കാരുടെയും മാനേജർമാരുടെയും മനം കവരുന്ന തരത്തിലുള്ള ടൂർണമെന്റാണ് നടത്താൻ പോകുന്നതെന്നും ഇതിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായെന്നും ബി.എച്ച്.ടി ടീം മാനേജർ ജുനൈദ് അറിയിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളും ഉടമസ്ഥരും: അറബ് സ്റ്റാർ (റിജാസ്), യു.പി.സി (നവാസ്), ഒമാൻ പമ്പ് (ഹരീഷ്), ബർക്ക റൈഡേഴ്സ് (രാഗേഷ്), ടീം 8 (വിഷ്ണു ആൻഡ് അഷ്റഫ്), ഡെസേർട്ട് Xl (ശ്രീജിത്ത്), റൂവി സ്മാഷേഴ്സ്(ജയീസ്), ടൈറ്റൻസ് (ജോൺ), ഹല കോസ്മോസ് (ഇസ്മയിൽ), കാറ്റർപില്ലർ (മീരജ് ആൻഡ് സലീഷ്)

