'ഭാവലയ' സ്റ്റേജ് പ്ലേ മത്സരം
text_fieldsവാർത്തസമ്മേളനത്തിൽ ഭാവലയ സ്ഥാപകനും ചെയർമാനുമായ ഡോ.ജെ. രത്നകുമാർ
സംസാരിക്കുന്നു
മസ്കത്ത്: ആഗോള കലാസാംസ്കാരിക വേദിയായ 'ഭാവലയ' ഗിരിജ ബക്കറിെൻറ സ്മരണക്കായി ഒമാനിലെ കലാകാരൻമാർക്ക് ഒാൺലൈൻ സ്റ്റേജ് പ്ലേ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അറബിക്, ഇംഗ്ലീഷ്, ഉർദു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ bhavalayacreations@gmail.com വിഡിയോകൾ അയക്കാം. വിഡിയോ പത്തു മിനിറ്റിൽ കൂടാൻ പാടില്ല. പശ്ചാത്തല സംഗീതം വേണമെങ്കിൽ ചേർക്കാം. എഡിറ്റിങ്ങും മറ്റു കൈകടത്തലുമുള്ള വിഡിയോകൾ പരിഗണിക്കില്ല.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 15ന് മുമ്പ് bhavalayacreations@gmail.com എന്ന ഈ മെയിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിഡിയോകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും. മികച്ച അഭിനേതാവ്- അഭിനേത്രി, സംവിധായകൻ എന്നിവർക്ക് പുരസ്കാരങ്ങളും നൽകും. വാർത്തസമ്മേളനത്തിൽ ഭാവലയ സ്ഥാപകനും ചെയർമാനുമായ ഡോ.ജെ. രത്നകുമാർ, ഭാവലയ സ്റ്റേജ് പ്ലേ കോഓഡിനേറ്റർമാരായ നിഷ പ്രഭാകരൻ, വിജയകൃഷ്ണൻ, പ്രകാശ് വിജയൻ, ഭാവലയ ലിറ്റററി കോഓഡിനേറ്റർ രാജൻ വി. കുക്കുറി, ഗിരിജ ബേക്കറിെൻറ മകളും മുതിർന്ന മാധ്യമപ്രവർത്തകയുമായ ലക്ഷ്മി കോതനേത്ത് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

