മികച്ച ഇസ്ലാമിക് ബാങ്കിങ് ബ്രാൻഡിനുള്ള പുരസ്കാരം അൽ ഇസ് ഇസ്ലാമിക് ബാങ്കിന്
text_fieldsമസ്കത്ത്: ഒമാനിലെ മികച്ച ഇസ്ലാമിക് ബാങ്കിങ് ബ്രാൻഡിനുള്ള ഗ്ലോബൽ ബ്രാൻഡ് പുരസ്കാരം അൽ ഇസ് ഇസ്ലാമിക് ബാങ്കിന്. ദുബൈ മാരിയറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ബാങ്ക് മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി മുർതദ ജവാദ് അൽ ലവാത്തി അവാർഡ് ഏറ്റുവാങ്ങി. ബാങ്ക് കൈവരിച്ച പ്രവർത്തന വിജയങ്ങളും നേട്ടങ്ങളും കണക്കിലെടുത്താണ് അവാർഡ്.
ബാങ്കിങ്, ഫിനാൻസ്, എജുക്കേഷൻ, ഹോസ്പിറ്റാലിറ്റി, ലൈഫ് സ്റ്റൈൽ, ഒാേട്ടാമൊബൈൽസ് തുടങ്ങിയ മേഖലകളിൽ മികവുതെളിയിച്ച സ്ഥാപനങ്ങൾക്കാണ് ഗ്ലോബൽ ബ്രാൻഡ് അവാർഡ്സ് നൽകുന്നത്. ശരീഅ അടിസ്ഥാനമാക്കിയുള്ള നൂതന ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്കായി ലഭ്യമാക്കുന്നതിന് ലഭിച്ച അംഗീകാരമാണ് അവാർഡെന്ന് അൽ ലവാത്തി പറഞ്ഞു. മികവിനുള്ള അംഗീകാരമായി കഴിഞ്ഞ വർഷം 19 അവാർഡുകളാണ് ബാങ്കിനെ തേടിയെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
