മികച്ച വിനോദസഞ്ചാര കേന്ദ്രം പട്ടികയിൽ ഇടംനേടി ഒമാനും
text_fieldsമത്ര കോർണീഷിൽനിന്നുള്ള കാഴ്ച
മസ്കത്ത്: മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇടം പിടിച്ച് സുൽത്താനേറ്റും. യു.എൻ ടൂറിസത്തിന്റെ കണക്കനുസരിച്ച് ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, ജോർഡൻ എന്നിവക്ക് പിന്നിൽ ആറാം സ്ഥാനത്താണ് ഒമാൻ.2019 നെ അപേക്ഷിച്ച് അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിൽ 15 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ഉയർന്ന ഗതാഗത, ആശയവിനിമയ ചെലവുകൾ, യാത്രാ ആവശ്യകതകൾ, സാമ്പത്തിക ഘടകങ്ങൾ, രാഷ്ട്രീയ പ്രതിസന്ധികൾ, കാലാവസ്ഥ എന്നിവയാണ് ആഗോളതലത്തിൽ വിനോദസഞ്ചാരികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ.
ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഒമാൻ 3.89 ദശലക്ഷം സന്ദർശകരെയാണ് സ്വീകരിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുള്ള സന്ദർശകരാണ്- 11,85,880 പേർ 623,623 പേരുമായി ഇന്ത്യക്കാർ രണ്ടും 203,055 സന്ദർകരുമായി യമൻ മൂന്നാം സ്ഥാനത്തുമാണുള്ളത്.
തന്ത്രപ്രധാനമായ സ്ഥാനം കാരണം ഒമാൻ ഒരു പ്രാദേശിക ടൂറിസം കേന്ദ്രമായി മാറുകയും അയൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും അതിനപ്പുറത്തുനിന്നുമുള്ള സന്ദർശകരെ ആകർഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രം പറയുന്നു. അടിസ്ഥാന സൗകര്യങ്ങൾ, പ്രമോഷണൽ കാമ്പയിനുകൾ, ലളിതവൽക്കരിച്ച വിസ നടപടിക്രമങ്ങൾ എന്നിവയിലൂടെ ടൂറിസം മേഖലയെ മെച്ചപ്പെടുത്താനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയാണ് സഞ്ചാരികളുടെ വർധനവിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

