Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമിഡിലീസ്റ്റിലെ മികച്ച...

മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളം; ഇടംനേടി മസ്കത്തും സലാലയും

text_fields
bookmark_border
മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളം; ഇടംനേടി മസ്കത്തും സലാലയും
cancel

മ​സ്ക​ത്ത്​: ലോ​ക​ത്തെ മി​ക​ച്ച 50 എ​യ​ർ​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച്​ മ​സ്ക​ത്ത്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്. 2023ലെ ​സ്‌​കൈ​ട്രാ​ക്‌​സി​ന്റെ എ​യ​ർ​പോ​ർ​ട്ട് റാ​ങ്കി​ങ്​ പ്ര​കാ​രം മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് 42ാം സ്ഥാ​ന​മാ​ണു​ള്ള​ത്. ​സിം​ഗ​പ്പൂ​രി​ലെ ചാം​ഗി എ​യ​ർ​പോ​ർ​ട്ടാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ഖ​ത്ത​റി​ലെ ദോ​ഹ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നാ​ണ്​ ര​ണ്ടാം​സ്ഥാ​നം. ഏ​റ്റ​വും മി​ക​ച്ച എ​യ​ർ​പോ​ർ​ട്ട് ഷോ​പ്പി​ങ്, മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ളം പു​ര​സ്കാ​ര​ങ്ങ​ളും ഹ​മ​ദ്​ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​ന​മാ​ണ്​ മ​സ്‌​ക​ത്തി​ന്. മി​ഡി​ലീ​സ്റ്റി​ലെ മി​ക​ച്ച പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​ലാ​ല മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​വും സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന് സ്കൈ​ട്രാ​ക്സി​ന്റെ ഫൈ​വ്​ സ്റ്റാ​ർ റേ​റ്റി​ങ്​ ല​ഭി​ച്ചു.

അ​ഞ്ച് മു​ത​ൽ പ​ത്ത് ദ​ശ​ല​ക്ഷം വ​രെ യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മ​സ്‌​ക​ത്ത്​ നാ​ലാം സ്ഥാ​ന​ത്താ​ണ്. പ്ര​തി​വ​ർ​ഷം അ​ഞ്ച് ദ​ശ​ല​ക്ഷ​ത്തി​ൽ താ​ഴെ യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​ലാ​ല ആ​റാ​മ​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatSalalahbest airport
News Summary - best airport in the Middle East
Next Story