ബെന്നി ബഹനാൻ എം.പിക്ക് ഐ.ഒ.സി സലാല സ്വീകരണം നൽകി
text_fieldsബെന്നി ബഹനാൻ എം.പിക്ക് ഐ.ഒ.സി സലാല നൽകിയ സ്വീകരണം
ബെന്നി ബഹനാൻ എം.പിക്ക് ഐ.ഒ.സി സലാല സ്വീകരണം നൽകിസലാല: സ്വകാര്യസന്ദർശനത്തിനായി കുടുംബത്തോടൊപ്പം സലാലയിലെത്തിയ ചാലക്കുടി എം.പിയും മുൻ യു.ഡി.എഫ് കൺവീനറുമായ ബെന്നി ബഹനാന് ഐ.ഒ.സി സലാല സ്വീകരണം നൽകി.
മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയും ഗോദ്സെയും എന്നത് ഒന്ന് സത്യവും അഹിംസയും പ്രതിനിധീകരിക്കുന്നതും മറ്റേതിൽ വർഗീയതയും വിദ്വേഷവും അടങ്ങിയതുമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ മഹത്ത്വത്തെയും ഇന്ത്യൻ ചരിത്രപാഠങ്ങളെയും അദ്ദേഹം വിശദീകരിച്ചു.
മുൻ ഒ.ഐ.സി.സി ഒമാൻ പ്രസിഡന്റ് സിദ്ദീഖ് ഹസൻ, കോൺസുലർ ഏജന്റ് ഡോ.കെ. സനാതനൻ, ഹുസൈൻ കാച്ചിലോടി, ഷബീർ കാലടി, ശ്യാം മോഹൻ, വനിതാവിഭാഗം പ്രസിഡന്റ് സിജി ലിൻസൻ എന്നിവർ സംസാരിച്ചു.
ഡോ. അബൂബക്കർ സിദ്ദീഖും ബാലചന്ദ്രനും ചേർന്ന് ഐ.ഒ.സിയുടെ ഉപഹാരം ബെന്നി ബഹനാന് കൈമാറി.
ബി.വി. അനീഷ്, റിസാൻ മാസ്റ്റർ ഷജിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

