മസ്കത്തിൽ ബെൽജിയം എംബസി തുറക്കും; ഒമാന് -ബെല്ജിയം വിദേശകാര്യ മന്ത്രിമാര് ടെലിഫോണ് ചര്ച്ച നടത്തി
text_fieldsഒമാന് വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ര് ബിന് ഹമദ് അല് ബുസൈദി
മസ്കത്ത്: ഒമാനിൽ ബെൽജിയം എംബസി തുറക്കുന്നു. മസ്കത്തിൽ എംബസി തുറക്കാനുള്ള ബെൽജിയത്തിന്റെ തീരുമാനത്തെ ഒമാന് വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ര് ബിന് ഹമദ് അല് ബുസൈദി സ്വാഗതം ചെയ്തു. ബുസൈദിയും ബെല്ജിയം ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യ മന്ത്രി മാക്സിം പ്രിവോറ്റും തമ്മില് കഴിഞ്ഞ ദിവസം ടെലിഫോണ് സംഭാഷണം നടത്തി. ഇരു രാജ്യങ്ങള്ക്കുമിടയിലെ സൗഹൃദ ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചര്ച്ച നടന്നത്. വിവിധ പ്രാദേശിക-അന്തര്ദേശീയ വിഷയങ്ങളിലെ പുരോഗതികള് ചര്ച്ചചെയ്ത ഇരുവരും അഭിപ്രായങ്ങള് കൈമാറി. ഒമാന് കൈക്കൊള്ളുന്ന മധ്യസ്ഥശ്രമങ്ങള്ക്കും സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്ക്കും ബെൽജിയത്തിന്റെ പിന്തുണയുണ്ടെന്ന് ബെല്ജിയം മന്ത്രി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

