മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കാൻ ‘ബീഅ്’
text_fieldsമസ്കത്ത്: സർക്കറിന്റെ ഉടമസ്ഥതയിലുള്ള ഒമാൻ എൻവിയൺമെന്റൽ സർവിസസ് ഹോൾഡിങ് കമ്പനി (ബീഅ്) പാഴ് വസ്തുക്കളിൽനിന്നും മലിന്യങ്ങളിൽനിന്നും ഊർജം ഉൽപാദിപ്പിക്കുന്ന പദ്ധതിയുമായി രംഗത്ത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ വൻ നേട്ടമുണ്ടാക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് കരുതുന്നു. ഇതിനാവശ്യമായ മാലിന്യങ്ങൾ കണ്ടെത്താനുള്ള പഠനങ്ങൾ ആവശ്യമാണ്.
പരിസ്ഥിതിക്ക് അപകടകരമായ മൊസ്കിറ്റോ മരങ്ങൾ അടക്കം ഊർജ്ജ ഉത്പാദനത്തിന് ഉപയോഗിക്കാനുള്ള പഠനമാണ് നടക്കുന്നത്. ഹരിത മാലിന്യങ്ങൾ ഊർജ്ജ ഉത് പാദനത്തിന് ഉപയോപ്പെടുത്തുന്നതിന് ആവശ്യമായ ചർച്ചകൾ ബീഅ് പരിസ്ഥിതി മന്ത്രാലയവുമായി നടത്തി വരുന്നുണ്ട്. ഈ പദ്ധതിക്ക് താൽപര്യമുള്ള കമ്പനികളുടെ സഹകരണവും മന്ത്രാലയം തേടുന്നുണ്ട്.
അതിനിടെ നിരവധി കോർപറേറ്റ് സ്ഥാപനങ്ങൾ ഹരിത മാലിന്യങ്ങളെ വാണിജ്യ പരമായ ഉൽപന്നങ്ങളായി മറ്ററാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനമായ നഖീൽ ഒമാൻ കാർഷിക ഭക്ഷ്യ രംഗത്തെ ഈ മേഖലയിലെ പ്രമുഖ സ്ഥാപനമാണ്. പച്ചക്കറി ഫാമുകളിലെ ഹരിത പാഴ്സ്തുക്കളിൽനിന്ന് കന്നുകാലി തീറ്റ ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണിത്. പ്രദേശിക സ്ഥാപനമായ എൻ.ടി .ഇസെഡ് സൊല്യൂഷൻസ്, തർബാൻ സ്പെഷ്യലൈസസ് എന്നിവയും ഹരിത പാഴ്വസ്തുക്കളിൽനിന്ന് ഉപോത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളാണ്.
ബീഅ് കാർബൺ ഡയോക്സൈഡ് കൂടുതൽ അടങ്ങിയ മാലിന്യങ്ങളും പാഴ്വസ്തുക്കളും കണ്ടെത്താനുള്ള പഠനത്തിലാണ്. കാൺബൺ ഡയോക്സൈഡ് കണ്ടെത്തുകയും കരുതി വെക്കുകയും ഉപയോഗപ്പെടുത്തുകയും വഴി 2050 ഓടെ ഇത് പൂർണമായും ഇല്ലാത്ത രാജ്യമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജൈവ മാലിന്യങ്ങളിൽനിന്ന് ബയോ ഗ്യാസ് ഉത്പാദിപ്പിക്കാനുള്ള വൻ പദ്ധതിയും ബീഇനുണ്ട്. കഴിഞ്ഞ വർഷം ഇത്തരം പ്ലാന്റ് നിർമിക്കുന്നതിനുള്ള പ്രാഥമിക ടെൻഡറുകൾ താൽപര്യമുള്ള കമ്പനികളിൽനിന്ന് ക്ഷണിച്ചിരുന്നു. ഇത് സംബന്ധമായി നടത്തിയ സാധ്യത പഠനം ഈ മേഖലയിലെ വൻ സാധ്യതകളാണ് ഉയർത്തി കാട്ടിയത്. എന്നാലും മുനിസിപ്പൽ മാലിന്യങ്ങളിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതിക്കാണ് ബീഅ് മുൻ ഗണന നൽകുന്നത്.
ദിവസേന ലഭിക്കുന്ന 4500 ടൺ മുനിസിപ്പൽ മാലിന്യങ്ങളിൽനിന്ന് ദിവസവും 130 - 150 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി. ആദ്യ ഘട്ടമെന്ന നിലയിൽ 3000 ടൺ മാലിന്യത്തിൽനിന്ന് ദിവസവും 75-100 വരെ മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

