സീബിലെ ബീച്ചുകൾ വൃത്തിയാക്കി
text_fieldsബീച്ചുകൾ വൃത്തിയാക്കിയശേഷം മാലിന്യം ലോറിയിൽ കയറ്റുന്നു
മസ്കത്ത്: സീബ് വിലായത്തിലെ 12 കിലോമീറ്റർ പരിധിയിലെ ബീച്ചുകൾ വൃത്തിയാക്കി. മജാൻ സബർബ് കമ്പനിയുടെ സഹകരണത്തോടെയാണ് ശുചീകരണ കാമ്പയിൻ ഒരുക്കിയത്.
ബീച്ചിലെ പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങളെല്ലാം കാമ്പയിനിന്റെ ഭാഗമായി പൂർണമായും ഒഴിവാക്കി. ഇരിപ്പിടങ്ങളും പ്രത്യേകം തയാറാക്കിയ വിനോദ സഞ്ചാരികൾക്കായുള്ള സംവിധാനങ്ങളും നടപ്പാതകളും മണ്ണും പൊടിയും നീക്കംചെയ്ത് വൃത്തിയാക്കുകയും ചെയ്തു.
നഗരം ശുചിത്വപൂർണമായി നിലനിർത്തുന്നതിൽ ഭാഗഭാക്കായ എല്ലാവരെയും മസ്കത്ത് മുനിസിപ്പാലിറ്റി സമൂഹമാധ്യമങ്ങൾ വഴി അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

