റാസ് അൽ ജിൻസിൽ കടൽതീര ശുചീകരണം സംഘടിപ്പിച്ചു
text_fieldsറാസ് അൽ ജിൻസിൽ നടന്ന കടൽതീര ശുചീകരണം
മസ്കത്ത്: ഒമാെൻറ ടൂറിസം വികസന കമ്പനിയായ ഒംറാെൻറ നേതൃത്വത്തിൽ തെക്കൻ ശർഖിയ ഗവർണറേറ്റിലെ റാസ് അൽ ജിൻസ് കടൽതീരം ശുചീകരിച്ചു.
ഒമാനി പരിസ്ഥിതി ദിനത്തിെൻറ ഭാഗമായാണ് പരിപാടി നടന്നത്. 'ഒരുമിച്ചു ചേർന്ന് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം' എന്ന മുദ്രാവാക്യവുമായി നടത്തിയ ശുചീകരണ പരിപാടിയിൽ 80ഒാളം സന്നദ്ധ പ്രവർത്തകർ പെങ്കടുത്തു.
പരിസ്ഥിതി അതോറിറ്റിയും സൂർ നഗരസഭയും ഒമാൻ എൻവയേൺമെൻറ് സർവിസസ് കമ്പനിയും (ബിയ) പരിപാടിയുമായി സഹകരിച്ചു. മൂന്നു മണിക്കൂറിനുള്ളിൽ രണ്ട് കിലോമീറ്റർ നീളുന്ന കടൽതീരത്തുനിന്ന് 250 കിലോയോളം മാലിന്യമാണ് ശേഖരിച്ചത്. ശുചീകരണത്തിനുശേഷം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിെൻറ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയടക്കം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

