മസ്കത്തിൽ ഇൗ സ്ഥലങ്ങളിൽ കാർപാർക്ക് ചെയ്യുേമ്പാൾ ശ്രദ്ധിക്കുക
text_fieldsമസ്കത്ത്: മസ്കത്തിൽ ഇന്ന് മുതൽ കാർ പാർക്ക് ചെയ്യുേമ്പാൾ ശ്രദ്ധിക്കുക. ചില സ്ഥലങ്ങളിൽ പാർക്കിങ് ഫീസ് അടക്കാൻ മീറ്ററുകൾ കാണണമെന്നില്ല. ഇവിടെ എസ്.എം.എസ്/ ഒാൺലൈൻ ആയാണ് പാർക്കിങ് ഫീസ് അടക്കേണ്ടത്. മത്ര സൂഖ്, റൂവി മാർക്കറ്റ്, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, അൽ ബഹ്രി സ്ട്രീറ്റ്, അൽ ഫുറാസാൻ സ്ട്രീറ്റ്, വാദി കബീർ മേഖലകളിൽ നിന്നാണ് പാർക്കിങ് മീറ്ററുകൾ നീക്കം ചെയ്തത്.
ഒാൺലൈൻ പേമെൻറ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടി. ഇവിടെയെല്ലാം പാർക്കിങ് ഫീസ് അടക്കുന്നത് സംബന്ധിച്ച ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എസ്.എം.എസിന് പുറമെ മസ്കത്ത് നഗരസഭയുടെ ബലദിയത്തി ആപ് മുഖേനയും www.mm.gov.om വെബ്സൈറ്റ് മുഖേനയും പാർക്കിങ് ഫീസും പിഴയും അടക്കാവുന്നതാണ്.