Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബോ​ഷ​റി​ൽ വ​ൻ...

ബോ​ഷ​റി​ൽ വ​ൻ തീ​പി​ടി​ത്തം; താ​ൽ​ക്കാ​ലി​ക താ​മ​സ​സ്​​ഥ​ല​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ബോ​ഷ​റി​ൽ വ​ൻ തീ​പി​ടി​ത്തം; താ​ൽ​ക്കാ​ലി​ക താ​മ​സ​സ്​​ഥ​ല​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു
cancel

മ​സ്​​ക​ത്ത്​: ര​ണ്ടി​ട​ങ്ങ​ളി​ൽ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ തീ​പി​ടി​ത്തം. ബോ​ഷ​റി​ലും അ​ൽ ഖൂ​ദി​ലു​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബോ​ഷ​റി​ൽ നി​ർ​മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സ്​​ഥ​ല​ത്താ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന​റി​യു​ന്നു. പു​ല​ർ​ച്ച​യു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യി​ൽ 13 താ​ൽ​ക്കാ​ലി​ക താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ഇ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​മ്പ​ത്​ വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മൊ​ത്തം നാ​ശ​ന​ഷ്​​ട​ത്തെ കു​റി​ച്ച്​ അ​റി​വാ​യി​ട്ടി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.  

അ​ൽ​ഖൂ​ദ്​ സൂ​ഖി​ന​ടു​ത്ത്​ മ​ല​യാ​ളി കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന വി​ല്ല​യി​ൽ തിങ്കളാഴ്​ച ഉ​ച്ച​യോ​ടെ​യാ​ണ്​ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്. എ.​സി​യി​ൽ​നി​ന്നാ​ണ്​ തീ ​പ​ട​ർ​ന്ന​ത്. ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടാ​ണ്​ കാ​ര​ണ​മെ​ന്ന​റി​യു​ന്നു. പു​ക പ​ട​ർ​ന്ന​തോ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും പു​റ​ത്തേ​ക്കി​റ​ങ്ങി. കൂ​ടു​ത​ൽ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​മു​മ്പ്​ സി​വി​ൽ ഡി​ഫ​ൻ​സ്​ എ​ത്തി തീ​യ​ണ​ച്ചു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ തീ​പി​ടി​ത്ത​ങ്ങ​ൾ പ​തി​വാ​യി​ട്ടു​ണ്ട്. ഷോ​ർ​ട്ട്​​സ​ർ​ക്യൂ​ട്ടാ​ണ്​ കൂ​ടു​ത​ൽ സം​ഭ​വ​ങ്ങ​ളി​ലും വി​ല്ല​ൻ. നി​ല​വാ​ര​മി​ല്ലാ​ത്ത വ​യ​റി​ങ്ങും തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മാ​ക്കു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsbausher fire
News Summary - bausher fire-oman-gulf news
Next Story