ബൗഷർ കപ്പ് ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു
text_fieldsടീം ബൗഷറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറിൽനിന്ന്
മസ്കത്ത്: ബൗഷർ മേഖലയിലെ കായിക പ്രേമികളുടെ കൂട്ടായ്മയായ ടീം ബൗഷറിന്റെ നേതൃത്വത്തിൽ ബൗഷർ കപ്പ് 2024 ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. ഗാലയിലെ ഒയാസിസ് ബാഡ്മിൻറൺ അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ വിവിധ രാജ്യക്കാരായ 250ലധികം കായികതാരങ്ങൾ പങ്കെടുത്തു.
മത്സരങ്ങൾ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരളസഭ അംഗവുമായ ശ്രീ ബാലകൃഷ്ണൻ കെ. ഉദ്ഘാടനം ചെയ്തു. നരേന്ദ്ര ഡി ശിവാനി, വിശാൽ മിറാണി തുടങ്ങിയവർ സംബന്ധിച്ചു. സാമൂഹിക-സാംസ്കാരിക പ്രവർത്തകരായ ബിജോയ് പാറാട്ട്, സന്തോഷ് എരിഞേരി, ജഗദീഷ് കീരി, വിനോദ് ഗുരുവായൂർ, രഞ്ജു അനു തുടങ്ങിയവർ നേതൃത്വം നൽകി.
വിജയികൾക്കുള്ള സമ്മാനദാനം ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, റിയാസ് അമ്പലവൻ, കേരള വിങ് കൺവീനർ സന്തോഷ് കുമാർ, രെജു മരക്കാത്ത്, കേരള വിങ് കോ കൺവീനർ കെ.വി. വിജയൻ തുടങ്ങിയവർ നിർവഹിച്ചു.
മേഖലയിലെ കായിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ടീം ബൗഷറിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ബൗഷർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ആറാമത് സീസണിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.
ബാഡ്മിന്റൺ ടൂർണമെൻറ് വൻ വിജയമാക്കി തീർത്ത കായികതാരങ്ങളെയും കാണികളെയും വളന്റിയർമാരെയും ടീം ബോഷർ ഭാരവാഹികൾ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

