ബാതിന എക്സ്പ്രസ്വേ തുറന്നു
text_fieldsമസ്കത്ത്: സയ്യിദ് ഫതീക് ബിൻ ഫഹ്ർ അൽ സഇൗദിെൻറ അധ്യക്ഷതയിൽ ബാതിന എക്സ്പ്ര സ്വേ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വ്യവസായ മേ ഖലകൾ, സാമ്പത്തിക മേഖലകൾ തുടങ്ങിയവയെ എക്സ്പ്രസ് വേ ബന്ധിപ്പിക്കുന്നതായി ഗതാഗത-വാർത്താവിതരണ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് ബിൻ സലീം അൽ ഫുതൈസി ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവേ വ്യക്തമാക്കി. ഹൽബാൻ പ്രദേശത്ത് മസ്കത്ത് എക്സ്പ്രസ്വേ അവസാനിക്കുന്നിടത്തുനിന്നാണ് ബാതിന എക്സ്പ്രസ്വേ ആരംഭിക്കുന്നത്. 270 കിലോമീറ്റർ ദൈർഘ്യമുള്ള പാത ശിനാസിലാണ് അവസാനിക്കുന്നത്. ഇരു ഭാഗങ്ങളിലേക്കും 3.75 മീറ്റർ വീതം വീതിയുള്ള നാല് ലൈനുകളുള്ളതാണ് റോഡ്.
തെക്കൻ ബാതിന ഗവർണറേറ്റിലെ ബർക-വാദി അൽ മആവിൽ-നഖൽ റോഡിെൻറ ഒരു ഭാഗവും മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് ബിൻ സലീം അൽ ഫുതൈസി ഉദ്ഘാടനം ചെയ്തു. ബർക വിലായത്തിൽനിന്ന് വാദി അൽ മആവിൽ വിലായത്തിലെ ഹബ്റ ഗ്രാമം വരെയുള്ള 14 കിലോമീറ്ററാണ് തുറന്നുകൊടുത്തത്. തെക്കൻ ബാതിന ഗവർണറേറ്റിലെ നിരവധി വിലായത്തുകളിലെ സാമൂഹിക-സാമ്പത്തിക-വിനോദസഞ്ചാര മേഖലകൾക്ക് ഉപകരിക്കുന്നതാണ് റോഡ് എന്ന് ഗതാഗത-വാർത്താവിതരണ മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജി. സാലിം ബിൻ മുഹമ്മദ് അൽ നുെഎമി പറഞ്ഞു. റോഡിെൻറ 65 ശതമാനം പ്രവൃത്തിയാണ് പൂർത്തിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
