Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബാത്തിനോത്സവം’ നാളെ; മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
‘ബാത്തിനോത്സവം’ നാളെ; മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും
cancel

സുഹാർ: ബാത്തിന സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ബാത്തിനോത്സവം 2025’ സുഹാറിലെ അൽവാദി ഹോട്ടൽ ഗ്രൗണ്ടിൽ വെള്ളിയാഴ്ച അരങ്ങേറും. വൈകീട്ട് അഞ്ച് മണിക്ക് പരിപാടി ആരംഭിക്കും. കേരള തദ്ദേശ സ്വയംഭരണഎക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

ബിദായ മുതൽ ബുറൈമി വരെയുള്ള 11 മേഖലകളിലെ ബാത്തിന സൗഹൃദ വേദി അംഗങ്ങൾ ഒരുക്കുന്ന ഘോഷയാത്ര മുഖ്യ ആകർഷണമായിരിക്കും.ചെണ്ടമേളം, പഞ്ചാവാദ്യം, പുലികളി, ദഫ് മുട്ട്, ഒപ്പന, താലപൊലി,വിവിധ ഇന്ത്യൻ കലാരൂപങ്ങൾ,കുട്ടികളുടെ പ്രകടനം, തുടങ്ങിയവ അരങ്ങേറും.തുടർന്ന് മസ്‌കത്ത്‌ പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യം.

എഴുപതോളം നർത്തകിമാർ പങ്കെടുക്കുന്ന ‘നാട്യാഞ്ജലി’ എന്നിവയും നടക്കും.അൻവർ സാദത്ത്‌, ലക്ഷ്മി ജയൻ, ഫാസില ബാനു, കൗഷിക്, അനന്ത പത്പനാഭൻ, ദേവപ്രിയ, എന്നിവരുടെ ഗാനമേള, മ്യൂസിക് ഫ്യൂഷൻ, ഷാജി മാവേലിക്കരയും വിനോദ് കുറിയന്നൂർ ചേർന്ന് അവതരിപ്പിക്കുന്ന കോമഡി ഉത്സവവും ഉണ്ടായിരിക്കും.പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bathinolsavam2025
Next Story