ബാത്തിനോത്സവം: വനിത വിങ്ങും ബാലസമിതിയും രൂപവത്കരിച്ചു
text_fieldsസുഹാറില്‍ നടക്കുന്ന ബാത്തിനോത്സവുമായി ബന്ധപ്പെട്ട് നടന്ന വനിത വിങ്-ബാലസമിതി രൂപവത്കരണ യോഗം
സുഹാര്‍: ജനുവരി 31ന് സുഹാറില്‍ നടക്കുന്ന ബാത്തിനോത്സവം 2025 വിജയിപ്പിക്കാന്‍ വനിതാ വിങ്ങും ബാലസമിതിയും രൂപവത്കരിച്ചു. സുഹാര്‍ അംബാറിലെ ഫാം ഹൗസില്‍ നടന്ന പരിപാടിയില്‍ വിവിധ മേഖലയില്‍നിന്ന് നിരവധി പേര് പങ്കെടുത്തു. സാംസ്കാരിക പരിപാടി കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
ഹസിത സുഷാം അധ്യക്ഷതവഹിച്ചു. ബാത്തിനോത്സവം ജനറല്‍ കണ്‍വീനര്‍ സജീഷ് ജി. ശങ്കര്‍, തമ്പാന് തളിപ്പറമ്പ, കെ.കെ. വാസുദേവന്‍, ഡോ. റോയ് പി. വീട്ടില്‍, മുരളി കൃഷ്ണന്, സുനില്‍ കുമാര്‍, സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സുഹാറിൽ നല്ല രീതിയിൽ നടന്നു വരുന്ന മലയാള മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് മിഷൻ പ്രവർത്തക ലിൻസി സുഭാഷ് വിശദീകരിച്ചു. ബാത്തിനോത്സവം പരിപാടിയുടെ വിശദീകരണം പ്രോഗ്രാം കണ്‍വീനര്‍ സിറാജ് തലശ്ശേരി നല്കി.
വനിത വിഭാഗം കണ്‍വീനറായി ഹസിത സുഷാമിനെയും ജോയന്റ് കണ്‍വീനര്‍മാരായി അനൂജ പ്രവീണിനെയും ജാസ്മിന് ഷഫീഖിനെയും തെരഞ്ഞെടുത്തു. ബാല സമിതി ക്യാപ്റ്റനായി ഫറ ഫാത്തിമയെയും വൈസ് ക്യാപ്റ്റനായി നുഫൈല്‍ നസീബിനെയും തെരഞ്ഞെടുത്തു. അനൂജ പ്രവീണ്‍ സ്വാഗതവും ജയന് ഇടപ്പറ്റ നന്ദിയും പറഞ്ഞു.
നാട്ടില്‍നിന്ന് എത്തുന്ന കലാകാരന്മാരും മിമിക്രി മേഖലയില്‍നിന്നുള്ളവരും അണി നിരക്കുന്ന ബാത്തിനോത്സവം പരിപാടിയില്‍ ഘോഷയാത്ര, ക്ലാസിക്കല്‍ ഡാന്‍സ്, ഫ്യൂഷന്‍, പഞ്ചാവാദ്യം, സാംസ്കാരിക സമ്മേളനം എന്നിങ്ങനെ വ്യത്യസ്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. പ്രവേശനം സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

