Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാ​ത്തി​ന...

ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​ വേ​യി​ൽ മൊ​ബൈ​ൽ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ വ​രു​ന്നു

text_fields
bookmark_border
ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​ വേ​യി​ൽ മൊ​ബൈ​ൽ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ വ​രു​ന്നു
cancel

മ​സ്​​ക​ത്ത്​: ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​ വേ​യി​ൽ മൊ​ബൈ​ൽ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ വ​രു​ന്നു. ഒ​മാ​ൻ ഒാ ​യി​ലാ​ണ്​ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ ഗ​താ​ഗ​ത-​വാ​ർ​ത്താ​വി​ നി​മ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി സാ​ലെം ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നു​െ​എ​മി​യും ഒ​മാ​ൻ ഒാ​യി​ൽ മാ​ർ​ക ്ക​റ്റി​ങ്​ ക​മ്പ​നി ഡേ​വി​ഡ്​ ഖാ​ലി​ഫ​യും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു.
മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ് ​ വേ ​അ​വ​സാ​നി​ക്കു​ന്ന ഹ​ൽ​ബാ​നി​ൽ​നി​ന്ന്​ യു.​എ.​ഇ അ​തി​ർ​ത്തി​യാ​യ ഖ​ത്​​മ​ത്ത്​ മ​ലാ​ഹ വ​രെ നീ​ളു​ന്ന ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​ വേ ​ക​ഴി​ഞ്ഞ മേ​യ്​ ഏ​ഴി​നാ​ണ്​ തു​റ​ന്നു​​കൊ​ടു​ത്ത​ത്.
യു.​എ.​ഇ​യി​ലേ​ക്കും ബു​റൈ​മി അ​ട​ക്കം സ്​​ഥ​ല​ങ്ങ​ളി​േ​ല​ക്കും​ പോ​കു​ന്ന​തി​ന്​ പു​തി​യ റോ​ഡ്​ സ​മ​യ​ലാ​ഭം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ ഇ​ല്ലാ​ത്ത​ത്​ പ​രാ​തി​ക​ൾ​ക്ക്​ ഇ​ട​വ​രു​ത്തി​യി​രു​ന്നു.
ഇ​ത്​ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ സ്​​ഥി​രം ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കാ​ൻ മ​ന്ത്രാ​ല​യം ക​രാ​ർ ക്ഷ​ണി​ച്ചി​രു​ന്നു. ഇ​വ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യാ​യി​രി​ക്കും മൊ​ബൈ​ൽ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ സ്​​ഥാ​പി​ക്കു​ന്ന മൊ​ബൈ​ൽ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ ര​ണ്ടു​ വ​ർ​ഷം വ​രെ പ്ര​വ​ർ​ത്തി​ക്കും.
ഇ​തി​നു​ള്ളി​ൽ സ്​​ഥി​രം ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. നാ​ല്​ മൊ​ബൈ​ൽ സ്​​റ്റേ​ഷ​നു​ക​ളാ​കും സ്​​ഥാ​പി​ക്കു​ക. ര​ണ്ടെ​ണ്ണം റു​സ്​​താ​ഖ്​ എ​ത്തു​ന്ന​തി​നു​ മു​മ്പാ​യി​രി​ക്കും.
മൂ​ന്നാ​മ​ത്തേ​ത്​ സു​ഹാ​റി​ൽ മ​സ്​​ക​ത്തി​ലേ​ക്കു​ള്ള ദി​ശ​യി​ലും നാ​ലാ​മ​ത്തേ​ത്​ ലി​വ​യി​ൽ ഷി​നാ​സി​ലേ​ക്കു​ള്ള ദി​ശ​യി​ലു​മാ​യി​രി​ക്കും. ട്ര​ക്​​ വെ​യി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ​ക്കു​ സ​മീ​പം സ്​​ഥാ​പി​ക്കു​ന്ന ഇ​വ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. മൊ​ബൈ​ൽ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നേ​തോ​ടെ കൂ​ടു​ത​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ് ​വേ ​ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ്​ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​​​െൻറ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsBathina Mobile fuel Station
News Summary - Bathina Mobile fuel Station, Oman news
Next Story