Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാ​ത്തി​ന...

ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ പൂ​ർ​ത്തി​യാ​കു​ന്നു 

text_fields
bookmark_border
ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ പൂ​ർ​ത്തി​യാ​കു​ന്നു 
cancel

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ലെ പ്ര​ധാ​ന റോ​ഡ്​ നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത സ​ജ്ജ​മാ​കു​ന്നു. പ​ദ്ധ​തി​യു​ടെ അ​വ​സാ​ന​ഘ​ട്ടം മേ​യ്​​ ഏ​ഴി​ന്​ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ഡോ. ​അ​ഹ്​​മ്മ​ദ്​ അ​ൽ ഫു​തൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ ചൊ​വ്വാ​ഴ്​​ച അ​വ​സാ​ന​ഘ​ട്ട ജോ​ലി​ക​ൾ വി​ല​യി​രു​ത്തി. 

ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ റോ​ഡ്​ നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ലൊ​ന്നു​കൂ​ടി​യാ​യ അ​ൽ ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ​ക്ക്​ 272 കി​ലോ​മീ​റ്റ​റാ​ണ്​ മൊ​ത്തം ദൈ​ർ​ഘ്യം. മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ അ​വ​സാ​നി​ക്കു​ന്ന ഹ​ൽ​ബാ​നി​ൽ​നി​ന്ന്​ തു​ട​ങ്ങി യു.​എ.​ഇ അ​തി​ർ​ത്തി​യാ​യ ഖ​ത്​​മ​ത്ത്​ മ​ലാ​ഹ വ​രെ നീ​ളു​ന്ന റോ​ഡ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​കും.

ആ​റു​ പ്ര​ധാ​ന​ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ചാ​ണ്​ റോ​ഡ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ഞ്ച്​ ഇ​ൻ​റ​ർ​ചേ​ഞ്ചു​ക​ളും ഉ​ണ്ട്. ഒാ​രോ വ​ശ​ത്തേ​ക്കും നാ​ലു​വ​രി വീ​ത​മു​ള്ള റോ​ഡി​​​െൻറ മ​ധ്യ​ത്തി​ൽ നാ​ലു​ മീ​റ്റ​ർ വീ​തി​യി​ലു​ള്ള മീ​ഡി​യ​നും ഉ​ണ്ട്. ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ അ​ൽ ഫി​ലൈ​ജ്​ റൗ​ണ്ട്​ എ​ബൗ​ട്ടി​ൽ​നി​ന്ന്​ റു​സ്​​താ​ഖ്​ വി​ലാ​യ​ത്ത്​ വ​രെ നീ​ളു​ന്ന​താ​ണ്​ ആ​ദ്യ​ഘ​ട്ടം. റു​സ്​​താ​ഖി​ൽ​നി​ന്ന്​ സു​വൈ​ഖ്​ വ​രെ ര​ണ്ടാം​ഘ​ട്ട​വും സ​ഹം വ​രെ മൂ​ന്നാം ഘ​ട്ട​വും സു​ഹാ​ർ വ​രെ നാ​ലാം ഘ​ട്ട​വും ലി​വ വ​രെ അ​ഞ്ചാം ഘ​ട്ട​വും അ​വി​ടെ നി​ന്ന്​ ഖ​ത്​​മ​ത്ത്​ മ​ലാ​ഹ വ​രെ​യു​മാ​ണ്​ ആ​റാം​ഘ​ട്ടം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsbathina express way
News Summary - bathina express way-oman-gulf news
Next Story