‘ബദർ ട്രീറ്റ്മെന്റ് എബ്രോഡ്’ ഓർത്തോപീഡിക്സിൽ പരിശീലനപരിപാടിയുമായി ബദർ അൽ സമ
text_fieldsബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് സംഘടിപ്പിച്ച സി.എം.ഇ പരിപാടിയിൽനിന്ന്
മസ്കത്ത്: ഓർത്തോപീഡിക്സിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് കൺഡിന്യൂ മെഡിക്കൽ എജുക്കേഷൻ (സി.എം.ഇ) പരിപാടി സംഘടിപ്പിച്ചു. ‘ബദർ ട്രീറ്റ്മെന്റ് എബ്രോഡ്’ എന്ന പദ്ധതിക്കു കീഴിൽ നൽകുന്ന പരിപാടിയിലൂടെ ഓർത്തോപീഡിക്സ് മേഖലയിലെ ഉയർന്നുവരുന്ന ട്രെൻഡുകൾ, നൂതനമായ ചികിത്സകൾ, ഓർത്തോപീഡിക് പരിചരണത്തിലെ മികച്ച സമ്പ്രദായങ്ങൾ എന്നിവയെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ ആരോഗ്യ സംരക്ഷണ പ്രൊഫഷനലുകൾക്കു നൽകാനാണ് ലക്ഷ്യമിടുന്നത്.
ബദർ അൽ സമയുടെ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ് ഉപ്പള, ഡോ. പി.എ മുഹമ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർ മൊയ്തീൻ ബിലാൽ, വിശിഷ്ടാതിഥികളായ പ്രഫസർ എം.വി. ജലാലുദ്ദീൻ , ഡോ. സി.എം. അഹമ്മദ് റിസ്വാൻ,, ബദർ അൽ സമയുടെ സീനിയർ മാനേജ്മെന്റ്, ഡോക്ടർമാർ എന്നിവർ സി.എം.ഇ പരിപാടിയിൽ സംബന്ധിച്ചു. ഒമാനിൽ എല്ലാ നൂതന ചികിത്സയും നൽകുകയെന്ന കാഴ്ചപ്പാടാണ് ബദർ അൽ സമയുടേതെന്നും അത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിന് സാധ്യമായ എല്ലാ കാര്യങ്ങളും സ്വീകരിക്കുന്നുണ്ടെന്നുംസ്വാഗത പ്രസംഗത്തിൽ മൊയ്തീൻ ബിലാൽ പറഞ്ഞു.
ഹാൻഡ് ആൻഡ് മൈക്രോ സർജൻ ഡോ. ലതീഷ് ലിയോ, പീഡിയാട്രിക് ഓർത്തോപീഡിക് സർജൻ ഡോ. സന്ദീപ് ഷിബ്ലി, സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജൻ ഡോ. ഹാഷിർ സഫ്വാൻ, ഓർത്തോപീഡിക് ഓങ്കോളജി സർജൻ നവനീത് എസ്. കാമത്ത് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ഒമാനിലെ ജനങ്ങൾക്ക് ശസ്ത്രക്രിയക്കായി വിദേശത്തേക്ക് പോകാതെ ഇവിടെതന്നെ ചികിത്സ സൗകര്യങ്ങൾ ഒരുക്കുകയാണ് ബദർ ട്രീറ്റ്മെന്റ് എബ്രോഡ് പ്രോഗ്രാമിന് കീഴിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ് ഉപ്പള, ഡോ. പി.എ മുഹമ്മദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഓർത്തോപീഡിക് സർജറിയും മറ്റു പല മെഡിക്കൽ സ്പെഷാലിറ്റികളും സമീപ വർഷങ്ങളിൽ വളരെയധികം വികസിച്ചിട്ടുണ്ടെന്നും ഒമാനിലെ ഈ മുന്നേറ്റങ്ങൾ അവതരിപ്പിക്കുന്നതിന് ബദർ അൽ സമയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രഫസർ എം.വി. ജലാലുദ്ദീനും ഡോ. സി.എം. അഹമ്മദ് റിസ്വാനും പറഞ്ഞു. ബദർ അൽ സമയിലെ സ്പെഷലിസ്റ്റ് ഓർത്തോപീഡിഷ്യൻമാരായ ഡോ. രഞ്ജൻ ബാബു, ഡോ.ഉമർ ഫാറൂക്ക്, ഡോ.രാകേഷ് ഹരീന്ദരൻ എന്നിവർ പ്രസംഗകരെ പരിചയപ്പെടുത്തി. സോഫി ഷോക്കത്ത് അവതാരകയായി. സി.ഇ.ഒ പി.ടി. സമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

