നാട്ടുകാഴ്ചകളുമായി സുഹാറിൽ ബാത്തിനോത്സവം അരങ്ങേറി
text_fieldsസുഹാർ: ആഘോഷരാവുകൾ സമ്മാനിച്ച് യ ബാത്തിനോത്സവം 2025 സുഹാറിൽ അരങ്ങേറി. ബാത്തിന സൗഹൃദ വേദി ഒരുക്കിയ പരിപാടിയിൽ ബിദായമുതൽ ബുറൈമി വരെയുള്ള പതിനൊന്നു മേഖലകളിലെ കലാ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു. സുഹാർ അൽ വാദി ഹോട്ടൽ ഗ്രൗണ്ടിൽ നടന്ന പരിപാടി തദ്ദേശ സ്വയംഭരണ, എക്സ്സൈസ് മന്ത്രി എം ബി രാജേഷ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.മന്ത്രി ബാത്തിനോത്സവ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പെട്ടെന്ന് വന്ന ചില തിരക്കുകൾ കാരണം വരാൻ പറ്റാത്ത സാഹചര്യം മന്ത്രി വിശദീകരിച്ചു.
11 മേഖലകളിൽനിന്നുള്ള ഘോഷയാത്രയോടെയായിരുന്നു തുടക്കം. ചെണ്ടമേളം, താലപ്പൊലി, ഒപ്പന, കളരിപ്പയറ്റ്, മാർഗം കളി, പുലികളി, ദഫ് മുട്ട് കുട്ടികളുടെ വൈവിധ്യമാർന്ന മറ്റു സാംസ്‌കാരിക പരിപാടികൾഎന്നിവ ഘോഷയാത്രക്ക് മികവേകി.
എഴുപതോളം കുട്ടികൾ പങ്കെടുത്ത ‘നാട്യാഞ്ജലി’യിൽ ആദിവാസി ന്യത്തം, കഥകളി, തെയ്യം, കൊയ്ത്തു പാട്ട്, നാടക ഗാനങ്ങൾ, അയോധനകല ഫ്യൂഷൻ ഡാൻസ് എന്നിവ കോർത്തിണക്കി 20 മിനിറ്റ് നീണ്ട ഡാൻസ് ചിട്ടപ്പെടുത്തിയത് അമ്മ ഡാൻസ് സ്കൂൾ ന്യത്ത അധ്യാപകൻ ബാലചന്ദ്രനും സംഘവും ആണ്.
മസ്‌കത്ത് പഞ്ചാവാദ്യ സംഘത്തിന്റെ പഞ്ചാവാദ്യം നല്ല ദൃശ്യ വിരുന്നായി.മന്ത്രിയുടെ അഭാവത്തിൽ ക്ഷേമനിധി ബോർഡ് മെംബർ വിത്സൻ ജോർജ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വടക്കൻ ബാത്തിന മുൻസിപ്പൽ ഡപ്യുട്ടി ചെയർമാൻ അബ്ദുല്ല ബിൻ യഹ്‌യ അൽ ജാബ്രി, ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ സെക്രട്ടറി രവീന്ദ്രൻ, ബാത്തിനോത്സവ മുഖ്യ പ്രയോജകർ ഗോൾഡൻ പാക്ക് ഉടമ മുഹമ്മദ് നജീബ്,കേരളവിങ് കൺവീനർ സന്തോഷ് കുമാർ, മലയാള മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് സുനിൽ കുമാർ, മലയാളമിഷൻ സെക്രട്ടറി അനു ചന്ദ്രൻ, സാമൂഹ്യ പ്രവർത്തകൻ സുധി പത്പനാഭൻ എന്നിവർ പങ്കെടുത്തു.
രാജേഷ് കെ. വി അധ്യക്ഷനായ സാംസ്‌കാരിക സമ്മേളനത്തിൽ ബാത്തിനോത്സവകമ്മറ്റി ജനറൽ കൺവീനർ രാമചന്ദ്രൻ താനൂർ സ്വാഗതവും തമ്പാൻ തളിപ്പറമ്പ് നന്ദിയും പറഞ്ഞു. കോർ കമ്മറ്റി അംഗങ്ങളായ ഡോക്ടർ റോയ് പി. വീട്ടിൽ, മുരളി കൃഷ്ണൻ, സജീഷ് ജി ശങ്കർ. സിറാജ് തലശ്ശേരി. വാസുദേവൻ, എന്നിവർ സംബന്ധിച്ചു.
ജസ്‌മീഷിന്റെ നിയന്ത്രണത്തിൽ അൻവർ സാദത്ത്, ലക്ഷ്മി ജയൻ, കൗഷിക്, ഫാസിലാബാനു, ദേവപ്രിയ, അനന്ത പത്പനാഭൻ,എന്നിവർ ചേർന്നുള്ള ഗാനമേള അരങ്ങേറി.കോമഡി താരങ്ങളായ ഷാജി മാവേലിക്കരയും വിനോദ് കുറിയന്നൂരും ചേർന്ന് അവതരിപ്പിച്ച കോമഡി ഉത്സവ് കാണികളിൽ പൊട്ടിച്ചിരി പടർത്തി.വലിയ ജന പങ്കാളിത്തമാണ് ബാത്തിനോസവത്തിന് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

