ബഷീർ മാഷിന് മാഹി കൂട്ടായ്മ യാത്രയയപ്പ് നൽകി
text_fieldsബഷീർ മാസ്റ്റർക്ക് മാഹി കൂട്ടായ്മയുടെ മെമേൻറാ നൽകുന്നു
മസ്കത്ത്: ഒമാനിലെ ഏറ്റവും പഴയ പ്രവാസി കൂട്ടായ്മയായ മാഹി കൂട്ടായ്മ അതിെൻറ നിലവിലെ പ്രസിഡൻറുകൂടിയായ കെ.പി മുഹമ്മദ് ബഷീറിന് യാത്രയയപ്പ് നൽകി. യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ രണ്ട് പതിറ്റാണ്ട് കാലത്തിലധികം സേവനമനുഷ്ഠിച്ച ബഷീർ മാഷിന് കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി വെർച്വൽ യോഗത്തിലൂടെയാണ് യാത്രയയപ്പ് നൽകിയത്.
മാഹി കൂട്ടായ്മയുടെ പ്രതിനിധി ഹിജാസ് അഷറഫ് മെമേൻറാ സമ്മാനിച്ചു. പി.സി. അഷ്റഫ്, ടി.സി. അൻവർ, അബ്ദുറഹീം ഖാസിം, നദീം, സജീർ, നദീർ തുടങ്ങിയ എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. 2011-2013 കാലത്തും 2019-2021 കാലത്തും സംഘടനയുടെ പ്രസിഡൻറായിരുന്നു മുഹമദ് ബഷീർ. വെള്ളിയാഴ്ച രാത്രിയിലെ സലാം എയർ കോഴിേക്കാട് വിമാനത്തിൽ ബഷീർ മാസ്റ്റർ നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

