വന്യജീവികൾക്ക് തണലായി ബർകയിലെ പുനരധിവാസ കേന്ദ്രം
text_fieldsമസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിലെ വന്യജീവി പുനരധിവാസ പ്രജനന േകന്ദ്രം ഒമാനിലെ വന്യജീവികൾക്ക് തണലുമേകുന്ന പ്രധാന സംരക്ഷണ കേന്ദ്രമാണ്. ബർക പൊതുപാർക്കിന് പിൻഭാഗത്തായി 2001ലാണ് ഇൗ കേന്ദ്രം സ്ഥാപിച്ചത്. 33,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഇൗ കേന്ദ്രത്തിൻെറ മേൽനാേട്ട ചുമതല തെക്കൻ ബാത്തിന ഗവർണറേറ്റ് പരിസ്ഥിതി സമിതിക്കാണ്. ഒമാൻെറ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതിനോടൊപ്പം ഇവയെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും പ്രജനനം നടത്താനും അവസരം ഒരുക്കുന്നു. പ്രാദേശിക വന്യജീവികളെ അവക്ക് അനുയോജ്യമായ പരിസ്ഥിതി ഒരുക്കിയാണ് സംരക്ഷണം നൽകുന്നത്.
അപകടവും രോഗവും ഉണ്ടാവുന്ന വന്യമൃഗങ്ങൾക്കും പക്ഷികൾക്കും വൈദ്യസംരക്ഷണം നൽകുകയും പുനരധിവസിപ്പിക്കുകയും അവയുടെ പ്രജനനത്തിന് ആവശ്യമായ പ്രത്യേക ശ്രദ്ധയും സൗകര്യവുമൊരുക്കുകയുമാണ് സെൻററിൻെറ ലക്ഷ്യമെന്ന് സ്ഥാപനത്തിൻെറ സൂപ്പർവൈസർ തലാൽ ബിൻ നാസർ അൽ ഖുദൈരി പറഞ്ഞു. വന്യമൃഗ സംരക്ഷണ വിഷയത്തിൽ പൊതുജനങ്ങൾക്ക് ഉപദേശവും മാർഗനിർദേശവും നൽകലും സെൻററിൻെറ പ്രവർത്തനത്തിൽ പെട്ടതാണ്.
ഒമാനിൽ കണ്ടുവരുന്ന അറേബ്യൻ മാനുകൾ, കലമാനുകൾ, ചെറിയ ഇനം മാനുകൾ എന്നിവക്ക് പ്രജനന സൗകര്യമൊരുക്കുകയും വംശനാശ ഭീഷണിയുള്ള പക്ഷികൾക്കും മറ്റും സംരക്ഷണം നൽകുന്നുമുണ്ട്. അറേബ്യൻ മാനുകളുടെ പ്രജനന പദ്ധതി 2005 മുതൽ നടപ്പാക്കിയിരുന്നു. അൽ ശർഖിയ്യയിലെ അസുലയിൽ പ്രകൃതി സംരക്ഷണ േകന്ദ്രത്തിൽനിന്ന് കൊണ്ടുവന്ന 16 അറേബ്യൻ മാനുകൾക്ക് പ്രജനനത്തിലും കുട്ടികളെ വളർത്തലിനും പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള സൗകര്യം ഒരുക്കിയിരുന്നു.
2013ൽ 60 അറേബ്യൻ കലമാനുകളെയും അഞ്ച് ചെറു മാനുകളെയും റോയൽ കോർട്ട് എഫേഴ്സിൻെറ വന്യജീവി പ്രസവ വിഭാഗത്തിൽനിന്ന് സെൻററിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

