ഔട്ടിങിന് പോകുന്നവരേ, ഈ നിയമം മറക്കരുത്
text_fieldsമസ്‌കത്ത്: ശൈത്യകാലം എത്തുന്നതോടെ ബീച്ചുകളിലും പാർക്കുകളിലും ഔട്ടിങിനായി ആളുകൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ, ബാർബിക്യൂ സംബന്ധിച്ച നിലവിലുള്ള നിയന്ത്രണങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുത്തുകയാണ്.മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ നിയമ പ്രകാരം പൊതുപാർക്കുകൾ, പൊതു ബീച്ചുകൾ, നടപ്പാതകൾ, ഹരിതമേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിശ്ചിത സ്ഥലങ്ങൾക്ക് പുറത്ത് ബാർബിക്യൂ നടത്തുകയോ തീ കത്തിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റി ഇതിനായി പ്രത്യേകം അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ബാർബിക്യൂ നടത്താൻ അനുമതിയുള്ളത്.ശൈത്യകാലത്ത് കുടുംബങ്ങളും സുഹൃത്തുക്കളും ബീച്ച് ഔട്ടിങ്ങുകൾക്ക് എത്തുമ്പോൾ, മണലിലോ പുല്ലിലോ നേരിട്ട് ബാർബിക്യൂ നടത്തുന്നത് ഒഴിവാക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ബാർബിക്യൂ ചെയ്ത ശേഷം ചൂടുള്ള കരി ഉപേക്ഷിക്കുന്നതും മാലിന്യം അവിടെത്തന്നെ ഇടുന്നതും പൊതുസുരക്ഷയ്ക്കും പരിസ്ഥിതിക്കും അപകടമുണ്ടാക്കുന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.അതുകൊണ്ട് ശൈത്യകാല ബീച്ച് ഔട്ടിങ് പ്ലാൻ ചെയ്യുന്നവർ ബാർബിക്യൂവിന് നിശ്ചിത സ്ഥലങ്ങൾ മാത്രം തെരഞ്ഞെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

