Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസീറയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
മസീറയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
cancel

മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസീറ വിലായത്തിൽ നിരോധിതവും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ 764 പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പരിശോധനയിലാണ് ഉൽപന്നങ്ങൾ കണ്ടെത്തിയത്.

പുകയില ഉൽപന്നങ്ങളും പുകവലി ഉപകരണങ്ങളും വിൽക്കുന്ന കടയിൽ നടത്തിയ പരിശോധനയിൽ ചില ഉൽപന്നങ്ങൾ കടയുടെ ഒരു മൂലയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പുകയില്ലാത്ത ചവയ്ക്കുന്ന പുകയിലയുടെ 521 യൂണിറ്റുകൾ, മാനദണ്ഡങ്ങൾ പാലിക്കാത്ത 240 സിഗരറ്റുകൾ, നിരോധിതമായ ‘ചുൻ’ ഉൽപന്നത്തിന്റെ മൂന്ന് പാക്കറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

തെക്കൻ ശർഖിയയിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മസീറ ഓഫീസ് നടത്തിയ പരിശോധനയിലാണ് ഉൽപന്നങ്ങൾ കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Banned tobacco products seized in Masirah
Next Story