ബർക്കയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsബർക്ക: ബർക്കയിലെ ചില വാണിജ്യ സ്ഥാപനങ്ങളിൽ തെക്കൻ ബാത്തിന ഗവർണറേറ്റിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നടത്തിയ റെയ്ഡിൽ ആയിരത്തിലധികം ബോക്സുകളും ബാഗുകളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
പിടിച്ചെടുത്ത സാധനങ്ങളിൽ 615 പാക്കറ്റ് ‘പാൻ പരാഗ്’, റോയൽ, മാഞ്ചസ്റ്റർ ബ്രാൻഡുകളുടെ 400 സിഗരറ്റ് പാക്കറ്റുകൾ, കൂടാതെ ലൈസൻസില്ലാത്ത കാപ്സ്യൂളുകൾ എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് സി.പി.എ അറിയിച്ചു. ചവക്കാൻ ഉപയോഗിക്കുന്ന പുകയില ഉൾപ്പെടെയുള്ള ഈ ഉൽപന്നങ്ങൾക്ക് ഒമാൻ വിപണിയിൽ വിതരണം ചെയ്യാനോ വിൽക്കാനോ ഉള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.
ബർക്കയിലെ ചില വാണിജ്യ സ്ഥാപനങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ നൽകിയ പരാതികളെത്തുടർന്നാണ് ഈ നടപടി. തുടർന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും നിരോധിച്ചതും ലൈസൻസില്ലാത്തതുമായ ഉൽപന്നങ്ങൾ കണ്ടുകെട്ടുകയുമായിരുന്നു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

