ക്ലോവർസീഡ് ഇനം കസ്കസിന് നിരോധനം
text_fieldsമസ്കത്ത്: ഒരിനം കസ്കസിന് (ക്ലോവർ സീഡ്-ട്രൈഫോളിയം അലക്സാണ്ട്രിയം) ഒമാൻ വിപണിയിൽ നിരോധനം. റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച 163/2017ാം നമ്പർ വിജ്ഞാപന പ്രകാരമാണ് ഇവയുടെ ഉപയോഗം നിരോധിച്ചത്. ഇവയുടെ ഉൽപാദനമോ കയറ്റുമതിയോ ഇറക്കുമതിയോ കൈമാറ്റം ചെയ്യലോ വിൽപനയോ വാങ്ങലോ വിതരണമോ ശേഖരിച്ചുവെക്കലോ സംസ്കരിച്ച് ഉപയോഗിക്കലോ ചെയ്യാൻ പാടില്ലാത്തതാണെന്ന് ഉത്തരവിൽ പറയുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇൗ ഉൽപന്നങ്ങളുടെ സ്റ്റോക് കൈവശമുള്ള കമ്പനികൾ അവ കയറ്റുമതി ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യണം. നിയമം നടപ്പിൽവന്ന് ആറുമാസത്തിനുള്ളിൽ അത് ചെയ്യണം. അല്ലാത്ത പക്ഷം കമ്പനികൾക്കെതിരെ നിയമലംഘനത്തിന് നടപടിയെടുക്കും. നിയമം ലംഘനത്തിന് അഞ്ഞൂറ് റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ ഇൗടാക്കാവുന്ന കുറ്റമാണെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
