ഒമാനിലെ ബാങ്കുകൾ സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേക്ക്
text_fieldsഒമാൻ അറബ് ബാങ്കിെൻറ പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിക്കുന്നു
മസ്കത്ത്: ഒമാനിലെ ബാങ്കുകൾ സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേക്ക്. ഒമാൻ അറബ് ബാങ്ക് ഇൗ ദിശയിലുള്ള പുതിയ സേവനങ്ങൾ ആരംഭിച്ചു.'സ്െറ്റപ് ടു ദ ഫ്യൂച്ചർ 3.0'എന്ന പേരിലുള്ള പുതിയ സേവനങ്ങളിൽ നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ഇ-പേമെൻറ് സംവിധാനം അടക്കമുള്ളവയുണ്ട്. ഒ.എ.ബി ഒാൺലൈൻ ആപ് വഴിയുള്ള ഒാൺലൈൻ ഒാൺബോർഡിങ് സംവിധാനം വഴി സ്വദേശികൾക്കും വിദേശികൾക്കും ബാങ്ക് ശാഖ സന്ദർശിക്കാതെയും ഫോറങ്ങളിൽ ഒപ്പുവെക്കാതെയും അഞ്ചു മിനിറ്റിനുള്ളിൽ അക്കൗണ്ട് തുടങ്ങാം. വ്യക്തിഗത വായ്പകൾ എടുത്തവർക്ക് അധിക തുക ആവശ്യമുണ്ടെങ്കിൽ ആപ് വഴി അപേക്ഷിക്കാം. യോഗ്യരാണെങ്കിൽ അപേക്ഷക്ക് അഞ്ചു മിനിറ്റിനുള്ളിൽ അംഗീകാരം ലഭിക്കും.
ആപ് വഴി പുതിയ അക്കൗണ്ട് എടുത്തവർക്ക് പ്രതിവർഷ വളർച്ച ഉറപ്പാക്കുന്ന സൂപ്പർ ഗ്രോത്ത് സേവിങ്സ് അക്കൗണ്ട് ആനുകൂല്യവും ലഭിക്കും.ഡിജിറ്റൽ മേഖലയിൽ മികച്ച സേവനങ്ങൾ അവതരിപ്പിക്കാൻ തങ്ങൾ എന്നും ശ്രമിച്ചുവരുന്നതായി റീെട്ടയിൽ ബാങ്കിങ് ഡിവിഷൻ ആക്ടിങ് മേധാവി റഷാദ് അൽ ശൈഖ് പറഞ്ഞു.