വാക്സിൻ വാങ്ങാൻ 10 ലക്ഷം റിയാൽ സംഭാവന ചെയ്ത് ബാങ്ക് മസ്കത്ത്
text_fieldsമസ്കത്ത്: കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതിെൻറ ഭാഗമായി ബാങ്ക് മസ്കത്ത് 10 ലക്ഷം റിയാൽ സംഭാവന ചെയ്തു. വാക്സിൻ വാങ്ങുന്നതിനാണ് ഇൗ സംഖ്യ ഉപയോഗപ്പെടുത്തുക. പ്രതിസന്ധി കാലത്തെ മറികടക്കുന്നതിനായി സർക്കാറ സ്വീകരിക്കുന്ന നടപടികളെ വളരെ അഭിമാനത്തോടെ അഭിനന്ദിക്കുന്നതായി ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുസ്തഹൈൽ അൽ മഷാനി പറഞ്ഞു. ബാങ്ക് മസ്കത്ത് നമ്മുടെ രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്ന എല്ലാ പരിശ്രമങ്ങളെയും പിന്തുണക്കുകയും വിജയിപ്പിക്കുകയും ചെയ്യും. ആരോഗ്യ മന്ത്രാലത്തെ പിന്തുണക്കേണ്ടത് ഒരേസമയം സാമൂഹിക ഉത്തരവാദിത്തവും ദേശീയ കടമയുമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എല്ലാവരുടെയും സുരക്ഷക്കായി ഉന്നതാധികാര സമിതി സ്വീകരിക്കുന്ന എല്ലാ നടപടികളും പിന്തുണക്കും -അദ്ദേഹം വ്യക്തമാക്കി.
മഹാമാരിയുടെ നിലവിലെ അവസ്ഥയിൽ സമർഥരായ അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ബാങ്കിങ് സേവനങ്ങളും ഉൽപന്നങ്ങളും സുസ്ഥിരമാണെന്ന് ഉറപ്പുവരുത്തുന്നതിനും ബിസിനസ് തുടർച്ച നിലനിർത്തുന്നതിനും ബാങ്ക് അതിെൻറ പങ്ക് നിർവഹിക്കുമെന്നും ബാങ്ക് സി.ഇ.ഒ ശൈഖ് വലീദ് കെ. അൽ ഹഷർ പറഞ്ഞു. ഈ നിർണായക ഘട്ടത്തിൽ രാജ്യത്തെ പിന്തുണക്കാൻ ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ ബാങ്കിങ് സൗകര്യങ്ങളും നൽകുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും കോവിഡിനെ പ്രതിരോധിക്കുന്നതിെൻറ പ്രവർത്തനങ്ങൾക്കായി ആരോഗ്യ മന്ത്രാലയത്തിന് ബാങ്ക് പത്ത് ലക്ഷം റിയാൽ സംഭാവന നൽകിയിരുന്നു. രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട നടപടികൾക്ക് അനുസൃതമായി ബാങ്ക് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ നടപ്പാക്കുന്നതിലും ബാങ്ക് മാതൃക പ്രവർത്തനമാണ് കാഴ്ചവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

