ബാങ്ക് മസ്കത്തിെൻറ അറ്റാദായത്തിൽ കുറവ്
text_fieldsമസ്കത്ത്: ബാങ്ക് മസ്കത്തിെൻറ അറ്റാദായത്തിൽ കുറവ്. ഇൗ വർഷത്തിെൻറ ആദ്യപാദത്തിൽ 84.31 ദശലക്ഷം റിയാലാണ് അറ്റാദായമായി ലഭിച്ചത്.
കഴിഞ്ഞവർഷം 90.47 ദശലക്ഷം റിയാൽ ലഭിച്ച സ്ഥാനത്താണിത്. പരമ്പരാഗത ബാങ്കിങ് മേഖലയിൽനിന്നുള്ള പലിശ വരുമാനം ഒരു ശതമാനത്തിെൻറ വർധനവോടെ 125.63 ദശലക്ഷം റിയാലായി. ഇസ്ലാമിക് ബാങ്കിങ് വിഭാഗത്തിൽനിന്ന് ലഭിച്ചത് 12.4 ദശലക്ഷത്തിെൻറ വരുമാനമാണ്. കഴിഞ്ഞ വർഷത്തേതിൽനിന്ന് 5.4 ശതമാനത്തിെൻറ വർധനയാണ് ഇൗ വിഭാഗത്തിൽ ഉണ്ടായത്. പലിശയിതര മാർഗങ്ങളിലൂടെയുള്ള വരുമാനത്തിലാണ് കാര്യമായ കുറവുണ്ടായത്.
കഴിഞ്ഞവർഷം 74.58 ദശലക്ഷം റിയാലായിരുന്നത് ഇക്കുറി 68.57 ദശലക്ഷം റിയാലായാണ് കുറഞ്ഞത്. എക്സ്ചേഞ്ച് വരുമാനത്തിലെ കുറവും മറ്റു ഫീസുകളുമാണ് കാരണം. പ്രവർത്തന വരുമാനമാകെട്ട 3.8 ശതമാനം വർധിച്ച് 89.36 ദശലക്ഷം റിയാലിൽ എത്തി. വായ്പാനഷ്ടത്തിൽ (ക്രെഡിറ്റ് ലോസ്) ഇക്കാലയളവിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
വായ്പാനഷ്ടത്തിൽനിന്ന് തിരിച്ചുപിടിച്ച തുക 15.66 ദശലക്ഷം റിയാലിൽനിന്ന് 20.04 ദശലക്ഷം റിയാലായി വർധിക്കുകയും ചെയ്തു.
മൊത്തം വായ്പയും അഡ്വാൻസ് തുകയും 4.8 ശതമാനം ഉയർന്ന് 7177 ദശലക്ഷം റിയാൽ ആയേപ്പാൾ മൊത്തം നിക്ഷേപം 4.9 ശതമാനം കുറഞ്ഞ് 6571 ദശലക്ഷം റിയാലായി. ഇസ്ലാമിക് ബാങ്കിങ് വിഭാഗത്തിലെ നിക്ഷേപത്തിലും വർധന ദൃശ്യമാണ്. ഇത് 733 ദശലക്ഷം റിയാലിൽ നിന്ന് 906 ദശലക്ഷം റിയാലായാണ് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
