മസ്കത്ത്: ഒമാനിലെ മുൻനിര ധനകാര്യ സ്ഥാപനമായ ബാങ്ക് മസ്കത്ത് തങ്ങളുടെ നവീകരിച്ച വെബ്സൈറ്റ് അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും അതിവേഗത്തിൽ മികച്ചതും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ടാണ് വെബ്സൈറ്റ് നവീകരിച്ചതെന്ന് ബാങ്ക് മസ്കത്ത് അധികൃതർ അറിയിച്ചു.
ബാങ്കിെൻറ സേവനങ്ങളെയും മൂല്യവർധിത ഉൽപന്നങ്ങളെയും കുറിച്ച വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലാണ് www.bankmuscat.com എന്ന വെബ്ൈസറ്റ് നവീകരിച്ചിരിക്കുന്നത്. ബാങ്ക് ശാഖകളിൽ അപ്പോയിൻമെൻറ് ലഭ്യമാക്കാനും ബ്രാഞ്ചുകളുടെയും എ.ടി.എം/സി.ഡി.എം ലൊക്കേഷനുകൾ എളുപ്പത്തിൽ മനസ്സിലാക്കാനും കഴിയും. നവീകരിച്ച ലോൺ കാൽകുലേറ്ററും ഉൾക്കൊള്ളിച്ചിട്ടുള്ള വെബ്സൈറ്റ് മൊബൈൽ/ ടാബ്ലെറ്റ് സൗഹൃദമാണെന്നും ബാങ്ക് മസ്കത്ത് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.