ബാങ്ക് മസ്കറ്റ് പുതിയ എ.ടി.എം, സി.ഡി.എം മെഷീനുകൾ സ്ഥാപിച്ചു
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവനദാതാവായ ബാങ്ക് മസ്കറ്റ് വിവിധ ഗവർണറേറുകളിൽ പുതിയ എ.ടി.എം, സി.ഡി.എം മെഷീനുകൾ സ്ഥാപിച്ചു. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിെൻറ ഭാഗമായാണ് പുതിയ മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
താഴെപ്പറയുന്ന സ്ഥലങ്ങളിലാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ലുലു ഹൈപർമാർക്കറ്റ് - ഇബ്ര, ഒയാസിസ് മാൾ - സുഹാർ, ചൈന മാൾ -സുഹാർ, മുസ്തഫ സുൽത്താൻ എക്സ്ചേഞ്ച് - ഗാല, സിറ്റി സെൻറ ഖുറത്തിന് സമീപത്തെ ഷെൽ സെലക്ട് ഫില്ലിങ് സ്റ്റേഷൻ, ലുലു ഹൈപർമാർക്കറ്റ് - റൂവി സൂഖ്, സഹ്നൂത് - സലാല, റമീസ് ഷോപ്പിങ് മാൾ - സുർ, മുദ്ഹൈബി അൽ റൂധ, ബവാദി മാൾ - ഇബ്രി, മവാലലഹ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റ്, റോയൽ ഗാർഡ് ഓഫ് ഒമാൻ (ഹൽബാൻ), ഹഫീത് ബോർഡർ പോസ്റ്റ്, അൽ ബഹ്ജ സൂപ്പർ മാർക്കറ്റ് - സലാല.
ആധുനിക ലോകത്തിനനുസൃതമായി പുതിയ ഫീച്ചറുകൾ വികസിപ്പിക്കാൻ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്ന് ബാങ്ക് മസ്കറ്റിലെ കാർഡ്സ് ആൻഡ് ഇലക്ട്രോണിക് ബാങ്കിങ് അസിസ്റ്റൻറ് ജനറൽ മാനേജർ അംജദ് ഇഖ്ബാൽ അൽ ലവതി പറഞ്ഞു.