ബാങ്ക് കാര്‍ഡ് ഇടപാടുകളില്‍ അധിക നിരക്കുകള്‍ ഈടാക്കരുത്
text_fieldsമസ്കത്ത്: ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കച്ചവട സ്ഥാപനങ്ങളിലും മറ്റും ക്രയവിക്രയം നടത്തുന്നവരില്‍ നിന്ന് അധിക നിരക്കുകള്‍ ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. കാര്‍ഡുകള്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഏതെങ്കില്‍ രീതിയില്‍ അധിക നിരക്ക് ഈടാക്കുന്നതോ സേവനനിരക്കിന്‍െറയോ വസ്തുവിന്‍െറ മൂല്ല്യത്തിന്‍െറയോ ശതമാനതോതില്‍ അധികവില ഈടാക്കുന്നതും വിസ അല്ളെങ്കില്‍ മാസ്റ്റര്‍ കാര്‍ഡ് നിയമത്തിന് എതിരാണെന്നും ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു.
ബാങ്ക് കാര്‍ഡ് ഉപയോഗിക്കുമ്പോഴോ ഇലക്ട്രോണിക് പെയ്മെന്‍റ് നടത്തുമ്പോഴോ വ്യാപാരികള്‍ ഏതെങ്കിലും സേവന നിരക്കുകളോ കമ്മീഷനോ ഈടാക്കുന്നത് കുറ്റകരമാണ്. യാതൊരു സാഹചര്യത്തിലും ഇത്തരം നിരക്കുകള്‍ ഈടാക്കരുതെന്നും അറിയിപ്പിലുണ്ട്. ഇത്തരത്തില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ നിയമ നടപടികളെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും വ്യാപാരികളോ കടയുടമകളോ കാര്‍ഡിടപാടില്‍ സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ടാല്‍ ഉപഭോക്താക്കള്‍ പരാതി നല്‍കണമെന്നും അറിയിപ്പിലുണ്ട്.
ബാങ്ക് കാര്‍ഡുപയോഗിച്ച് ഓണ്‍ലൈനില്‍ വിമാന ടിക്കറ്റെടുക്കുന്നവരില്‍ നിന്ന് സര്‍വീസ് നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ചില വിമാന കമ്പനികളാണ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവരില്‍ നിന്ന് മൂന്ന് റിയാല്‍ അധികതുക ഈടാക്കുന്നത്. നേരത്തെ എയര്‍ ഇന്ത്യ എക്പ്രസ് അടക്കം വിമാനങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റെടുക്കുന്നവര്‍ സൈറ്റില്‍ കാണിച്ച തുക മാത്രം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ അടുത്തിടെയാണ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ നിന്ന് അധിക പണം ഈടാക്കാനാരംഭിച്ചത്. ടിക്കറ്റ് എടുക്കുംമുമ്പ് ഇത് അറിയാന്‍ സാധിക്കില്ല. ടിക്കറ്റ് എടുത്തു കഴിയുമ്പോള്‍ മാത്രമാണ് മൂന്ന് റിയാല്‍ അധികമായി ഈടാക്കിയ കാര്യം മനസിലാക്കാനായി സാധിക്കുക.
ഇതോടെ പലരും ഓണ്‍ലൈനായി ടിക്കറ്റെടുക്കുന്നത് ഒഴിവാക്കി ട്രാവല്‍ ഏജന്‍സിയെയാണ് ആശ്രയിക്കുന്നത്. കാര്‍ഡുപയോഗിച്ച് ടിക്കറ്റെടുക്കുമ്പോള്‍ തങ്ങള്‍ക്ക് സാമ്പത്തിക ലാഭമൊന്നുമില്ളെങ്കില്‍ പിന്നെയെന്തിനാണീ സംവിധാനമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
