Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാ​ങ്ക് അ​ക്കൗ​ണ്ട്...

ബാ​ങ്ക് അ​ക്കൗ​ണ്ട് നോ​മി​നേ​ഷ​ൻ; പു​തി​യ നി​യ​മ​ങ്ങ​ൾ അ​റി​യാം

text_fields
bookmark_border
ബാ​ങ്ക് അ​ക്കൗ​ണ്ട് നോ​മി​നേ​ഷ​ൻ; പു​തി​യ നി​യ​മ​ങ്ങ​ൾ അ​റി​യാം
cancel

ക​ഴി​ഞ്ഞ ല​ക്ക​ത്തി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് നോ​മി​നേ​ഷ​ൻ എ​ന്താ​ണെ​ന്നും അ​തി​ന്റെ ആ​വ​ശ്യ​ക​ത എ​ന്താ​ണെ​ന്നും, നോ​മി​നേ​ഷ​ൻ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഉ​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക​വും അ​ല്ലാ​തെ​യു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളെ​പ്പ​റ്റി വി​വ​രി​ച്ചി​രു​ന്നു. സ​മ്പാ​ദ്യം ത​ന്നെ ന​ഷ്ട​പ്പെ​ടാ​ൻ വ​രെ ഇ​ട​യാ​കും എ​ന്നു​ള്ള കാ​ര്യ​വും ഓ​ർ​മി​ക്കേ​ണ്ടാ​താ​ണ്.

ഇ​ന്ത്യ​യി​ൽ ഒ​രു ല​ക്ഷം കോ​ടി​യി​ൽ അ​ധി​കം തു​ക​യാ​ണ് ബാ​ങ്കു​ക​ളി​ലും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ലും മ്യൂ​ച്ച​ൽ ഫ​ണ്ട് തു​ട​ങ്ങി​യ​വ​യി​ലും അ​വ​കാ​ശി​ക​ളെ കാ​ത്തു​കി​ട​ക്കു​ന്ന​ത്. ഇ​തി​നൊ​ക്കെ ഒ​രു പ​രി​ഹാ​ര​മാ​ണ് നോ​മി​നേ​ഷ​ൻ എ​ന്ന​ത്. ആ​ർ.​ബി.​ഐ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​രം അ​വ​കാ​ശി​ക​ളി​ല്ലാ​തെ കി​ട​ക്കു​ന്ന തു​ക​യു​ടെ അ​വ​കാ​ശി​ക​ളെ ക​ണ്ടു​പി​ടി​ക്കാ​നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ രാ​ജ്യ​ത്തെ എ​ല്ലാ ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ലും ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

നോ​മി​നേ​ഷ​ൻ ചെ​യ്യു​ന്ന​ത് കൊ​ണ്ട് നി​ക്ഷേ​പ​ക​ന്റെ അ​ഭാ​വ​ത്തി​ൽ ബാ​ങ്കി​ലെ തു​ക അ​വ​കാ​ശി​ക​ൾ​ക്ക് വ​ള​രെ എ​ളു​പ്പം കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്നു. നോ​മി​നേ​ഷ​ന്റെ അ​ഭാ​വ​ത്തി​ൽ തു​ക​യു​ടെ തോ​ത് അ​നു​സ​രി​ച്ചു അ​ടു​ത്ത അ​വ​കാ​ശി​ക​ൾ ബാ​ങ്കി​ൽ കൊ​ടു​ക്കേ​ണ്ട രേ​ഖ​ക​ളി​ൽ മാ​റ്റം വ​രും. ഇ​ത് ചെ​ല​വേ​റി​യ​തും, സ​മ​യം എ​ടു​ക്കു​ന്ന​തും മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​ണ്.

നോ​മി​നേ​ഷ​നി​ലെ പു​തി​യ നി​യ​മം

നേ​ര​ത്തെ ബാ​ങ്കു​ക​ളി​ൽ ഒ​രു ഡെ​പോ​സി​റ്റി​നു ഒ​രാ​ളെ മാ​ത്ര​മേ അ​വ​കാ​ശി​ക​ളാ​യി വെ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ. ഇ​ത് ഇ​ട​പാ​ടു​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​ർ​ക്കു മു​മ്പ് അ​വ​കാ​ശി​ക​ൾ മ​ര​ണ​പ്പെ​ട്ടു​പോ​യ അ​നേ​കം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന്റെ എ​ല്ലാം വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​പ്പോ​ൾ പു​തി​യ നി​യ​മം കൊ​ണ്ട് വ​ന്നി​രി​ക്കു​ന്ന​ത്. ബാ​ങ്കി​ങ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക് സ​ഭ പാ​സാ​ക്കി​യി​രു​ന്നു . ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ രാ​ജ്യസ​ഭ​യും ബി​ൽ പാ​സാ​ക്കി​യി​രു​ന്നു. ഇ​നി ബാ​ങ്കു​ക​ൾ ഈ ​നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് വേ​ണ്ട​ത്.

പു​തി​യ നി​യ​പ്ര​കാ​രം ര​ണ്ടു രീ​തി​യി​ലു​ള്ള നോ​മി​നേ​ഷ​ൻ ഉ​ണ്ട്. ഒ​ന്ന് ജോ​യി​ന്റ്( joint) നോ​മി​നേ​ഷ​നും ര​ണ്ടാ​മ​താ​യി സ​ക്സി​സി​വ് (successive) നോ​മി​നേ​ഷ​നും. ജോ​യ​ന്റ് അ​ല്ലെ​ങ്കി​ൽ മ​ൾ​ട്ടി​പ്പി​ൾ നോ​മി​നേ​ഷ​ൻ സ​മ്പ്ര​ദാ​യ​ത്തി​ൽ നാ​ലു പേ​രെ വ​രെ ഒ​രു ഡെ​പോ​സി​റ്റി​നു നോ​മി​നേ​ഷ​ൻ വെ​ക്കം. ഉ​ദാ​ഹ​ര​ണ​മാ​യി ഒ​രാ​ൾ​ക്ക് 10 ല​ക്ഷം രൂ​പ നി​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ 25 ശ​ത​മാ​നം വീ​തം നാ​ലു പേ​ർ​ക്ക് കൊ​ടു​ക്കാം. അ​ല്ലെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് 50 ശ​ത​മാ​ന​വും 25 ശ​ത​മാ​നം വീ​തം ര​ണ്ടു പേ​ർ​ക്കും അ​താ​യ​തു മൂ​ന്നാ​യി കൊ​ടു​ക്കാം. ഇ​ത് ബാ​ങ്കു​ക​ളെ​യും ഡെ​പ്പോ​സി​റ്റേ​ഴ്സി​നെ​യും സം​ബ​ന്ധി​ച്ച് വ​ള​രെ ന​ല്ല കാ​ര്യ​മാ​ണ്. ഇ​തേ​പോ​ലെ ത​ന്നെ ഓ​രോ നി​ക്ഷേ​പ​ത്തി​നും ഇ​തേ രീ​തി​യി​ൽ നോ​മി​നേ​ഷ​ൻ ന​ട​ത്താം.

സ​ക്സി​സി​വ് സ​മ്പ്ര​ദാ​യ​ത്തി​ൽ ഉ​ദാ​ഹ​ര​മാ​യി എ, ​ബി.​സി എ​ന്നീ മൂന്ന് പേ​രെ നോ​മി​നേ​റ്റ് ചെ​യ്തു എ​ന്ന് ക​രു​തു​ക , അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​ർ മ​ര​ണ​പ്പെ​ട്ടു പോ​യാ​ൽ ബാ​ങ്കു​ക​ൾ ആ​ദ്യം ‘എ’​യെ സ​മീ​പി​ക്കും . എ ​എ​ന്ന​യാ​ളു​ടെ അ​ഭാ​വ​ത്തി​ൽ ബി ​എ​ന്ന​യാ​ളി​ന് തു​ക കൈ​മാ​റാം. ബി ​എ​ന്ന​യാ​ളു​ടെ​യും അ​ഭാ​വ​ത്തി​ൽ സി ​എ​ന്ന​യാ​ൾ​ക്ക് കൊ​ടു​ക്കും. സാ​ധാ​ര​ണ ഇ​ത്ത​രം നോ​മി​നേ​ഷ​നു​ക​ൾ ബാ​ങ്ക് സേ​ഫ് ഡെ​പോ​സി​റ്റ് ലോ​ക്ക​റു​ക​ൾ​ക്കാ​ണ് ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത് .

പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് മ്യൂ​ച്ച​ൽ ഫ​ണ്ടു​ക​ൾ​ക്കു 10 പേ​രെ വ​രെ നോ​മി​നേ​ഷ​ൻ ന​ട​ത്താം. അ​തു​പോ​ലെ ത​ന്നെ ഡീ​മാ​റ്റ് അ​ക്കൗ​ണ്ടു​ക​ൾ​ക്കും 10 പേ​രെ വ​രെ നോ​മി​നേ​റ്റ് ചെ​യ്യാം. സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന ഈ ​പു​തി​യ നി​യ​മം വ​ള​രെ ന​ല്ല ഒ​രു സം​ഗ​തി​യാ​ണ്. തു​ക ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ​ക്ക് വീ​തി​ച്ചു ന​ൽ​കാം എ​ന്ന​ത് ഡെ​പ്പോ​സി​റ്റ​റെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ന​ല്ല കാ​ര്യ​മാ​ണ്. മാ​ത്ര​വു​മ​ല്ല അ​വ​കാ​ശി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​തെ തു​ക ബാ​ങ്കു​ക​ൾ​ക്ക് കൈ​മാ​റാ​ൻ ക​ഴി​യും. അ​തു​പോ​ലെ ത​ന്നെ നേ​ര​ത്തെ സ​ർ​ക്കാ​റി​ന്റെ സ​മ്പാ​ദ്യ പ​ദ്ധി​തി​ക​ളാ​യ പി.​പി.​എ​ഫ് , നാ​ഷ​ണ​ൽ സേ​വി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, സീ​നി​യ​ർ സി​റ്റി​സ​ൺ സേ​വി​ങ്സ് സ്കീം ​എ​ന്നി​വ​ക്ക് നോ​മി​നേ​ഷ​ൻ മാ​റ്റാ​ൻ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ ഫീ​സ് ഒ​ഴി​വാ​ക്കി​യെ​ന്നാ​ണ് വി​വ​രം.

പു​തി​യ നി​യ​മം താ​മ​സി​യാ​തെ ന​ട​പ്പാ​ക്കും എ​ന്ന് പ്ര​തീ​ക്ഷി​ക്കാം. നി​ല​വി​ൽ നി​ങ്ങ​ളു​ടെ എ​ല്ലാ അ​ക്കൗ​ണ്ടു​ക​ൾ​ക്കും നോ​മി​നേ​ഷ​ൻ ഉ​ണ്ടെ​ന്നു ഉ​റ​പ്പു വ​രു​ത്തു​ക. ഓ​ൺ​ലൈ​ൻ ആ​യി ഇ​പ്പോ​ൾ നോ​മി​നേ​ഷ​ൻ കൊ​ടു​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ബാ​ങ്കു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ർ​ബ​ന്ധ​മാ​യും ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക.

തു​ട​രും

(ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ച്

എ​ക്സി​ക്യൂ​ട്ടീ​വ് അ​ഡ്വൈ​സ​റാ​ണ് ലേ​ഖ​ക​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Bank account nomination; Know the new rules
Next Story