Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​പ്പി​വ​ള...

കു​പ്പി​വ​ള കി​ലു​കി​ലെ കി​ലു​ങ്ങ​ണ​ല്ലോ...

text_fields
bookmark_border
Bangle market
cancel
camera_alt

റൂ​വി​യി​ലെ ക​ട​യി​ലെ​ത്തി​യ കു​പ്പി​വ​ള​ക​ൾ

റൂ​വി: ഏ​ത് ആ​ഘോ​ഷ​ത്തി​നും സ്ത്രീ​ക​ൾ​ക്ക് കു​പ്പി വ​ള​വേ​ണം. പ​ഴ​യ കു​പ്പി​വ​ള സ്നേ​ഹി​ക​ൾ പ​ല​രും കു​പ്പി​വ​ള​യെ കൈ​വി​ട്ടു തു​ട​ങ്ങി. കാ​ര​ണം ഉ​ത്സ​വ​പ്പ​റ​മ്പി​ലും, പ​ള്ളി പെ​രു​ന്നാ​ളി​നും ഫാ​ൻ​സി ക​ട​ക​ളി​ലും കി​ട്ടു​ന്ന കു​പ്പി​വ​ള​ക​ൾ​ക്ക് കാ​ല​ങ്ങ​ളാ​യി ഒ​രേ ഡി​സൈ​നും അ​തു​പോ​ലെ ത​ന്നെ ക​ണ്ടു പ​ഴ​കി​യ നി​റ​ങ്ങ​ളു​മാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ നാ​ട്ടി​ലെ കു​പ്പി​വ​ള ക​ച്ച​വ​ടം വേ​ണ്ട​ വി​തം മു​ന്നോ​ട്ട് പോ​യി​ല്ല.

എ​ന്നാ​ൽ, പ്ര​വാ​സ ലോ​ക​ത്ത് ഇ​പ്പോ​ൾ കു​പ്പി​വ​ള​യു​ടെ വി​ൽ​പ​ന പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ഓ​ണാ​ഘോ​ഷ​ത്തി​നും മ​റ്റേ​ത് സ​ന്തോ​ഷ കൂ​ടി​ച്ചേ​ര​ലി​ലും കു​പ്പി​വ​ള​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് റൂ​വി റെ​ക്സ് റോ​ഡി​ലെ അ​മാ​ന ഷോ​പ്പി​ങ് സെ​ന്റ​റി​ലെ നൗ​ഷാ​ദ് പ​റ​യു​ന്നു. ബോം​ബെ, ജ​യ്പൂ​ർ, രാ​ജ​സ്ഥാ​ൻ, ബം​ഗ്ല​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കു​പ്പി​വ​ള​ക​ൾ നി​റ​ത്തി​ലും ഡി​സൈ​നി​ങ്ങി​ലും വ​ള​രെ മി​ക​ച്ച​താ​ണ്. നി​ര​വ​ധി ക​ള​ർ പാ​റ്റേണു​ക​ളാ​ണ് ഇ​തി​ന്റെ പ്ര​ത്യേ​ക​ത.

ഒ​രു ഡ​സ​ൺ വ​ള​ക്ക് 800 ബൈ​സ മു​ത​ൽ മെ​റ്റ​ൽ ഡി​സൈ​ന് മൂ​ന്ന് റി​യാ​ൽ വ​രെ വി​ല​യു​ണ്ട്. ഡാ​ൻ​സ്, ഒ​പ്പ​ന, തി​രു​വാ​തി​ര​ക്ക​ളി, ഓ​ണാ​ഘോ​ഷം, പെ​രു​ന്നാ​ൾ എ​ന്നി​ങ്ങ​നെ ഏ​ത് സ​ന്തോ​ഷ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും കു​പ്പി​വ​ള തേ​ടി ആ​ളു​ക​ൾ എ​ത്തു​ന്നു. ജ​യ്പൂ​രി​ന്റെ ന​ല്ല വ​ള​ക​ളി​ലൊ​ന്നാ​ണ് ലാ​ക്ക്. കു​പ്പി​വ​ള അ​ല്ലെ​ങ്കി​ലും അ​ക​ത്ത് പ്ലാ​സ്റ്റി​ക്കി​ൽ തീ​ർ​ത്ത മു​ക​ളി​ൽ മ​നോ​ഹ​ര​മാ​യ ഡി​സൈ​നു​ള്ള വ​ള​ക​ൾ​ക്ക് ഡി​മാ​ന്റ് ഏ​റെ​യാ​ണ്.

കൂ​ടാ​തെ ചാ​ന്ത്, പൊ​ട്ട്, ക​ൺ​മ​ഷി, സു​റു​മ, കാ​തി​ല, മോ​തി​രം, മാ​ല, എ​ന്നി​ങ്ങ​നെ നാ​ട്ടി​ലെ ഫാ​ൻ​സി ക​ട​ക​ളി​ൽ കി​ട്ടു​ന്ന എ​ല്ലാം വി​ൽ​പ്പ​ന​യി​ൽ മു​ന്നി​ലാ​ണ്. ഹോ​ളി, ദീ​പാ​വ​ലി, എ​ന്നീ സീ​സ​ണി​ലും കു​പ്പി​വ​ള​ക​ളു​ടെ​യും ഫാ​ൻ​സി സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന സ​ജീ​വ​മാ​കും. ഓ​ണ സീ​സ​ണും ന​ല്ല വി​ൽ​പ​ന ന​ട​ക്കു​ന്ന സ​മ​യ​മാ​ണെ​ന്നും നൗ​ഷാ​ദ് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsBangle market
News Summary - Bangle market
Next Story