ബംഗ്ലാദേശി കുടുംബം അപകടത്തിൽപെട്ട സംഭവം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
text_fieldsസലാലയിൽ അപകടത്തിൽ മരിച്ച കുടുംബം
സലാല: സലാല മസ്കത്ത് റോഡിൽ ഒട്ടകത്തെ ഇടിച്ചുണ്ടായ കാറപകടത്തിൽ ബംഗ്ലാദേശി കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്കയക്കും. തുംറൈത്തിന് സമീപമുണ്ടായ അപകടത്തിൽ ചിറ്റഗോങ് ഫാത്തിക് ചാരി സ്വദേശികളായ കുടുംബമാണുണ്ടായത്.
വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തിൽ ബൽക്കീസ് അക്തർ (44), മുഹമ്മദ് സാകിബുൽ ഹസൻ സോബുജ് (34), മുഹമ്മദ് ളിറാറുൽ ആലം (23) എന്നിവരാണ് മരിച്ചത്. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഉമ്മയും മകനും മകളുടെ ഭർത്താവുമാണ് മരിച്ചത്. മകളും ഒരു കുട്ടിയും സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടി കാര്യമായ പരക്കേൽക്കാതെ രക്ഷപ്പെട്ടു. ദീർഘകാലമായി മസ്കത്തിൽ ഗോൾഡൻ വിസയിൽ താമസിക്കുന്ന പ്രവാസി കുടുംബം, സലാല സന്ദർശിച്ച് മസ്കത്തിലേക്ക് മടങ്ങവേയാണ് അപകടം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

