ബാലോത്സവം സലാല 22' പോസ്റ്റർ പ്രകാശനം
text_fieldsമലർവാടി ബാലസംഘം സലാല സംഘടിപ്പിക്കുന്ന ബാലോത്സവം 2022ന്റെ പോസ്റ്റർ പ്രകാശനം ഇന്ത്യൻ കോൺസുലർ ഏജൻറ് ഡോ. കെ. സനാതനൻ നിർവഹിക്കുന്നു
സലാല: മലർവാടി ബാലസംഘം സലാല സംഘടിപ്പിക്കുന്ന ബാലോത്സവം 2022ന്റെ പോസ്റ്റർ പ്രകാശനം ഇന്ത്യൻ കോൺസുലർ ഏജൻറ് ഡോ.കെ. സനാതനൻ നിർവഹിച്ചു. ഐ.എം.ഐ സലാല സെക്രട്ടറി കെ.പി.അർഷദ് ഫ്ലയർ കൈമാറി. ഭാരവാഹികളായ സജീബ് ജലാൽ, കെ. സൈനുദ്ദീൻ, സജിത് ഖാൻ എന്നിവർ സംബന്ധിച്ചു.
നവംബർ 11ന് സലാല പബ്ലിക് പാർക്കിൽ സംഘടിപ്പിക്കുന്ന ബാലോത്സവത്തിൽ അഞ്ചു മുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് സഹായിക്കുന്ന വിവിധ മത്സര പരിപാടികൾ ആണ് നടക്കുക.
പരിപാടിയിൽ രജിസ്റ്റർചെയ്യാനുള്ള അവസാന തീയതി നവംബർ നാല് ആണ്. രജിസ്ട്രേഷൻ സൗജന്യമായിരിക്കുമെന്ന് കൺവീനർ കെ.ജെ. സമീർ അറിയിച്ചു.

