Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാലയിൽ ബാലകലോത്സവം; മത്സരവേദിയിലെത്തി വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ച് ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
സലാലയിൽ ബാലകലോത്സവം; മത്സരവേദിയിലെത്തി വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ച് ഇന്ത്യൻ അംബാസഡർ
cancel

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബാലകലോത്സവം സലാലയിൽ പുരോഗമിക്കുന്നു. അഞ്ച് വിഭാഗങ്ങളിലായി 24 രചനാ, സ്റ്റേജ് ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ആയിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുക്കുക. വെള്ളി, ശനി ദിവസങ്ങളിലായാണ് മത്സരങ്ങൾ. കലാതിലകം, കലാപ്രതിഭ, ഭാഷാശ്രീ പട്ടങ്ങൾ നേടുന്നവർക്ക് സ്വർണനാണയം, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും.

ഹ്രസ്വ സന്ദർശനത്തിനായി സലാലയിലെത്തിയ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ബാലകലോത്സവ വേദി സന്ദർശിച്ചു. ഒക്ടോബർ ഒമ്പതിനായിരുന്നു ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വെച്ച് ഐ.എസ്.സി പ്രസിഡന്റ് ഡോ. രാകേഷ് കുമാർ ജ ബാലകലോത്സവം ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ മലയാള വിഭാഗം കൺവീനർ എ.കെ. ഷജിൽ അധ്യക്ഷത വഹിച്ചു.

ഡോ. കെ. സനാതനൻ, ഐ.എസ്.സി ഭാരവാഹികളായ രഞ്ജിത് സിങ്, ഗോപൻ അയിരൂർ, ഹരികുമാർ ചേർത്തല എന്നിവർ സംസാരിച്ചു.സുനിൽ നാരായണൻ സ്വാഗതവും ശ്യാം മോഹൻ നന്ദിയും പറഞ്ഞു. സജീബ് ജലാൽ, സബീർ വണ്ടൂർ, സജീവ് ജോസഫ്, അജിത്, ശ്രീവിദ്യ ശ്രീജി എന്നിവർ നേതൃത്വം നൽകി. നവംബർ മധ്യത്തോടെ ബാലകലോത്സവം സമാപിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി .

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Balakalotsavam Held in Salalah: Indian Ambassador Visits Competition Venue to Encourage Students
Next Story