Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ജ​റ്റി​ലെ നി​കു​തി...

ബ​ജ​റ്റി​ലെ നി​കു​തി നി​ർ​ദേ​ശം: പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക

text_fields
bookmark_border
ബ​ജ​റ്റി​ലെ നി​കു​തി നി​ർ​ദേ​ശം: പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക
cancel

മ​സ്ക​ത്ത്: ഒ​മാ​ൻ, യു.​എ.​ഇ, ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഖ​ത്ത​ർ അ​ട​ക്ക​മു​ള്ള നി​കു​തി ഇ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ളെ നി​കു​തി വ​ല​യി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള പു​തി​യ ബ​ജ​റ്റി​ൽ നി​ർ​ദ്ദേ​ശ​ത ്തി​ൽ പ്ര​വാ​സ ലോ​ക​ത്ത് ആ​ശ​ങ്ക. മ​ണ​ലാ​ര​ണ്യ​ത്തി​ൽ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്​ നി ​കു​തി ന​ൽ​കേ​ണ്ട​തി​ല്ല എ​ന്ന​താ​യി​രു​ന്നു ഗ​ൾ​ഫ്​ പ്ര​വാ​സ​ത്തി​​െൻറ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന് ന്. അ​താ​ണി​ല്ലാ​താ​കാ​ൻ പോ​കു​ന്ന​ത്. ല​ക്ഷ​ക​ണ​ക്കി​നു മ​ല​യാ​ളി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്​ കേ​ന്ദ്ര ബ​ജ​റ്റി​ലെ ഈ ​നി​ർ​ദേ​ശം.പ്ര​വാ​സി​ക​ൾ ആ​രെ​ന്ന നി​ർ​വ​ച​ന​ത്തി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ 182 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ന്ത്യ​ക്ക് പു​റ​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണ് എ​ൻ.​ആ​ർ.​െ​എ​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഇ​നി 120 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ -അ​താ​യ​ത്​ എ​ട്ട് മാ​സം- ഇ​ന്ത്യ​ക്ക് പു​റ​ത്ത് താ​മ​സി​ച്ചാ​ൽ എ​ൻ.​ആ​ർ.െ​എ​യാ​യി ക​ണ​ക്കാ​ക്കും. ഇ​വ​ർ നി​കു​തി​യി​ല്ലാ​ത്ത രാ​ജ്യ​ത്താ​ണ്​ താ​മ​സി​ക്കു​ന്ന​തെ​ങ്കി​ൽ അ​വി​ടെ നി​ന്നു​ണ്ടാ​ക്കു​ന്ന എ​ല്ലാ വ​രു​മാ​ന​ത്തി​നും ഇ​ന്ത്യ​യി​ൽ നി​കു​തി ന​ൽ​കേ​ണ്ടി​വ​രും.


പ്ര​വാ​സി നി​കു​തി നി​ർ​ദേ​ശ​ത്തെ കു​റി​ച്ച വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ത്​ മു​ത​ൽ പ്ര​വാ​സ ലോ​ക​ത്ത് ച​ർ​ച്ച സ​ജീ​വ​മാ​ണ്. നി​ര​വ​ധി പേ​രാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ത​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​ങ്കു​വെ​ക്കു​ന്ന​ത്. ഗ​ൾ​ഫ്​ മേ​ഖ​ല ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന ഇൗ ​കാ​ല​ത്ത് ഇ​ത്ത​രം നി​കു​തി​ക​ൾ ത​ങ്ങ​ളു​ടെ ന​െ​ട്ട​ല്ലൊ​ടി​ക്കു​മെ​ന്നാ​ണ്​ പ്ര​വാ​സി​ക​ൾ ക​രു​തു​ന്ന​ത്. വി​സ പ്ര​ശ്ന​ങ്ങ​ളും മ​റ്റ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ളും മ​റ്റ് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം നാ​ട്ടി​ൽ പോ​വാ​ൻ ക​ഴി​യാ​ത്ത പ്ര​വാ​സി​ക​ൾ മൂ​ന്ന് നാ​ലും വ​ർ​ഷം ഗ​ൾ​ഫി​ൽ ക​ഴി​ഞ്ഞ് ആ​റ് മാ​സ​വും അ​തി​ല​ധി​ക​വും നാ​ട്ടി​ൽ ത​ങ്ങാ​റു​ണ്ട്. ഇ​ത്ത​ര​ക്കാ​രും പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രും ആ​റ് മാ​സ​ത്തി​ൽ കൂ​ടു​ത​ൽ നാ​ട്ടി​ൽ ത​ങ്ങാ​റു​ണ്ട് ഇ​ത്ത​ര​ക്കാ​രും നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രും.
പു​തി​യ നി​കു​തി നി​ർ​ദേ​ശം പ്ര​വാ​സി​ക​ൾ​ക്ക് േദ്രാ​ഹം ചെ​യ്യു​ന്ന​താ​ണെ​ന്ന് കേ​ര​ള സ​ർ​ക്കാ​ർ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ അം​ഗം പി.​എം. ജാ​ബി​ർ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക രം​ഗ​ത്തെ താ​ങ്ങി​നി​ർ​ത്തു​ന്ന പ്ര​വാ​സി​ക​ൾ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും സ​ഹി​ക്കു​ന്ന​വ​രാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്നേ​വ​രെ പ്ര​വാ​സി​ക​ൾ​ക്കാ​യി ഒ​രു ആ​നു​കൂ​ല്യ​വും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ നി​കു​തി നി​ർ​ദേ​ശ​ത്തി​നെ​തി​രെ പ്ര​തിേ​ഷ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​കു​തി നി​ർ​ദേ​ശം സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​മെ​ന്ന് പ്ര​വാ​സി വ്യ​വ​സാ​യി അ​ബ്​​ദു​ൽ വാ​ഹി​ദ് പ​റ​ഞ്ഞു. ചെ​റി​യ ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് നി​കു​തി​കൂ​ടി കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം എ​ല്ലാ​വ​രെ​യും പ്ര​യാ​സ​ത്തി​ലാ​ക്കും. ഗ​ൾ​ഫി​ൽ ജോ​ലി​ക്ക് ആ​രും വ​രാ​ത്ത സാ​ഹ​ച​ര്യം ഇ​ത്​ സൃ​ഷ്​​ടി​ക്കും. ഇ​ത് നാ​ട്ടി​ലേ​ക്കു​ള്ള വി​ദേ​ശ വ​രു​മാ​നം കു​റ​യാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsbajatt
News Summary - bajatt-oman-gulf news
Next Story