Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാ​ഹ​റി​ന് ഒ​മാ​ൻ​സ്...

ബാ​ഹ​റി​ന് ഒ​മാ​ൻ​സ് മോ​സ്റ്റ് ട്ര​സ്റ്റ​ഡ് ബ്രാ​ൻ​ഡ് അ​വാ​ർ​ഡ്

text_fields
bookmark_border
ബാ​ഹ​റി​ന് ഒ​മാ​ൻ​സ് മോ​സ്റ്റ് ട്ര​സ്റ്റ​ഡ് ബ്രാ​ൻ​ഡ് അ​വാ​ർ​ഡ്
cancel
camera_alt

മ​സ്ക​ത്തി​ൽ ന​ട​ന്ന ഒ.​എം.​ടി.​ബി അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ എ​ഫ്.​എം.​സി.​ജി വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ബ്രാ​ൻ​ഡി​നു​ള്ള പു​ര​സ്കാ​രം ബാ​ഹ​റി​നു​വേ​ണ്ടി നാ​ഷ​ന​ൽ ഡി​റ്റ​ർ​ജ​ന്റ് ക​മ്പ​നി മാ​നേ​ജ്മെ​ന്റ് ഏ​റ്റു​വാ​ങ്ങു​ന്നു

മ​സ്ക​ത്ത്: ദി ​നാ​ഷ​ന​ൽ ഡി​റ്റ​ർ​ജ​ന്റ് ക​മ്പ​നി​യു​ടെ (എ​ൻ.​ഡി.​സി) ഫ്ലാ​ഗ്ഷി​പ് ബ്രാ​ൻ​ഡാ​യ ബാ​ഹ​ർ, എ​ഫ്.​എം.​സി.​ജി വി​ഭാ​ഗ​ത്തി​ൽ ഒ​മാ​നി​ലെ ഏ​റ്റ​വും വി​ശ്വാ​സ​യോ​ഗ്യ​മാ​യ ബ്രാ​ൻ​ഡാ​യി അ​ഞ്ചാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഉ​പ​ഭോ​ക്തൃ വോ​ട്ടി​ങ്ങി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ജ്യ​ത്തെ ഏ​റ്റ​വും സ​മ​ഗ്ര​മാ​യ ബ്രാ​ൻ​ഡ് അം​ഗീ​കാ​ര വേ​ദി​ക​ളി​ലൊ​ന്നാ​യ ഒ​മാ​ൻ​സ് മോ​സ്റ്റ് ട്ര​സ്റ്റ​ഡ് ബ്രാ​ൻ​ഡ് (ഒ.​എം.​ടി.​ബി) അ​വാ​ർ​ഡാ​ണ് ബാ​ഹ​റി​നെ തേ​ടി​യെ​ത്തി​യ​ത്. ഈ ​വ​ർ​ഷം ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മ​സ്ക​ത്തി​ലെ കെം​പി​ൻ​സ്കി ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദേ​ശ വ്യാ​പാ​ര-​അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ഉ​പ​ദേ​ഷ്ടാ​വ് പ​ങ്ക​ജ് ഖിം​ജി അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഈ ​അം​ഗീ​കാ​രം ഒ​രേ​സ​മ​യം ബ​ഹു​മ​തി​യും ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്റെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​മ​ണെ​ന്ന് നേ​ട്ട​ത്തെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച എ​ൻ.​ഡി.​സി സി.​ഇ.​ഒ മു​ര​ളി സു​ന്ദ​ർ പ​റ​ഞ്ഞു. മി​ക​ച്ച ഗു​ണ​നി​ല​വാ​രം, സ്ഥി​ര​ത, വി​ശ്വാ​സ്യ​ത, ദി​വ​സേ​ന​യു​ള്ള ഗൃ​ഹ​ശു​ചീ​ക​ര​ണ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ലേ​ക്കു​ള്ള വ്യ​ക്ത​മാ​യ ശ്ര​ദ്ധ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ഈ ​വി​ശ്വാ​സം രൂ​പ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശാ​സ്ത്രീ​യ​മാ​യ ബ്രാ​ൻ​ഡ് മാ​നേ​ജ്മെ​ന്റി​ന്റെ​യും വി​പ​ണി​യി​ലെ സ്ഥി​ര​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഫ​ല​മാ​യാ​ണ് ഉ​ഭോ​ക്താ​ക്ക​ൾ ബാ​ഹ​റി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് വി​ഭാ​ഗം മേ​ധാ​വി അ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

നാ​ലു ദ​ശാ​ബ്ദ​ത്തി​ല​ധി​ക​മാ​യി ഒ​മാ​നും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും എ​ൻ.​ഡി.​സി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ മു​ൻ​നി​ര​യി​ലാ​ണ്. പ്രാ​ദേ​ശി​ക ജ​ല​സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് രൂ​പ​ക​ൽ​പ​ന ചെ​യ്ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ ഡി​റ്റ​ർ​ജ​ന്റ് പൗ​ഡ​റു​ക​ൾ, ജെ​ലു​ക​ൾ, ലോ​ണ്ട്രി ക്യാ​പ്സ്യൂ​ളു​ക​ൾ, അ​ബാ​യ ഷാം​പൂ, ഫാ​ബ്രി​ക് ക​ണ്ടീ​ഷ​ണ​ർ, സ്റ്റെ​യ്ൻ റി​മൂ​വ​ർ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ സ​മ​ഗ്ര​മാ​യ ശു​ചീ​ക​ര​ണ പ​രി​ഹാ​ര​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ജി.​സി.​സി​യി​ലെ ആ​ദ്യ ഐ.​എ​സ്.​ഒ സ​ർ​ട്ടി​ഫൈ​ഡ് സോ​പ്പ്-​ഡി​റ്റ​ർ​ജ​ന്റ് നി​ർ​മാ​താ​വു​കൂ​ടി​യാ​ണ് എ​ൻ.​ഡി.​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Bahrain wins Oman's Most Trusted Brand Award
Next Story