വീടുനിർമാണത്തിനിടെ ബഹ്ലയിൽ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി
text_fieldsമസ്കത്ത്: ബഹ്ലയിലെ ബെസിയ പട്ടണത്തിൽ വീടു നിർമാണത്തിനിടെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തതായി പൈതൃക സാംസ്കാരിക വകുപ്പ് സ്ഥിരീകരിച്ചു.
മന്ത്രാലയവുമായി കൂടിയാലോചിക്കാതെയാണ് നിർമാണ പ്രവർത്തനം നടത്തിയതെന്നും ഇതുമൂലം പുരാതന നിർമിതികൾ നശിക്കാൻ കാരണമായതായും മന്ത്രാലയം അറിയിച്ചു. വീടു നിർമാണത്തിെൻറ ആദ്യ ഘട്ടങ്ങളിൽ ഇടപെടുകയും മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ പര്യവേക്ഷണം നടത്തുകയും ചെയ്തിരുന്നു.
ലഭിച്ച അവശിഷ്ടങ്ങൾ ബി.സി മൂന്നാം നൂറ്റാണ്ടിലെയാണെന്ന് കരുതുന്നെങ്കിലും കൂടുതൽ പഠനം ആവശ്യമാണ്. പുതുതായി കണ്ടെത്തിയതാണെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ മുമ്പ് നടത്തിയ പര്യവേക്ഷണങ്ങളിൽ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങളാണെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
