ബഹ്ലയിൽ ആരോഗ്യകേന്ദം: ആരോഗ്യമന്ത്രാലയം കരാറിൽ ഒപ്പിട്ടു
text_fieldsസൈഹ് അൽ മാഷി ഹെൽത്ത് സെൻറർ സ്ഥാപിക്കുന്നതിനുള്ള ധനസഹായ കരാറിൽ ആരോഗ്യമന്ത്രാലയം ഒപ്പുവെക്കുന്നു
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ബഹ്ല വിലായത്തിൽ സൈഹ് അൽ മാഷി ഹെൽത്ത് സെൻറർ സ്ഥാപിക്കുന്നതിനുള്ള ധനസഹായ കരാറിൽ ആരോഗ്യമന്ത്രാലയം ഒപ്പുവെച്ചു. ആരോഗ്യമന്ത്രാലയത്തിെൻറ അഡ്മിനിസ്ട്രേറ്റിവ്, ഫിനാൻഷ്യൽ, പ്ലാനിങ് അഫയേഴ്സ് അണ്ടർസെക്രട്ടറി ഡോ. ഫാത്തിമ മുഹമ്മദ് അൽ അജ്മി, പദ്ധതിക്ക് ധനസഹായം നൽകുന്ന എച്ച്.ഇ. മുഹമ്മദ് സുലൈമാൻ അൽ ഹനായി, ശൂറ കൗൺസിൽ അംഗം തുടങ്ങിയവരാണ് കരാറിൽ ഒപ്പുവെച്ചത്. പൊതുനന്മയും പൊതുജനസേവനങ്ങളും വികസന പദ്ധതികളുമാണ് കരാർ ലക്ഷ്യമിടുന്നതെന്ന് അൽ അജ്മി പറഞ്ഞു.

