ബഹ്ലക്ക് ആഘോഷമായി കുതിരസവാരി ഉത്സവം
text_fieldsബഹ്ല നഗരത്തിൽ നടന്ന നാലാമത് കുതിരസവാരി ഉത്സവത്തിൽനിന്ന്
മസ്കത്ത്: ബഹ്ല നഗരത്തിൽ നാലാമത് ബഹ്ല കുതിരസവാരി ഉത്സവം നടന്നു.
ദാഖിലിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ച് ബഹ്ല കുതിരസവാരി സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള നിരവധി റൈഡർമാർ പങ്കെടുത്തു.
ബഹ്ല കുതിരസവാരി ഉത്സവം ഒമാനി പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാംസ്കാരിക സ്വത്വം ഏകീകരിക്കുന്നതിൽ കുതിരസവാരി പരിപാടികളുടെ പങ്ക് എടുത്തുകാണിക്കുന്നതിനും സംഭാവന നൽകുന്നതാണെന്ന് ദഖിലിയ ഗവർണർ ശൈഖ് ഹിലാൽ സഈദ് അൽ ഹജ്രി പറഞ്ഞു.
ഭവന, നഗര ആസൂത്രണ മന്ത്രാലയത്തിലെ ഭവന നിർമാണ അണ്ടർസെക്രട്ടറി എൻജിനീയർ ഹമദ് അലി അൽ നസ്വാനിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

