ഹോം കെയർ സേവനങ്ങളുമായി ബദർ അൽ സമ റോയൽ ഹോസ്പിറ്റൽ
text_fieldsബദർ അൽ സമ റോയൽ ഹോസ്പിറ്റൽ സമഗ്ര ഹോം കെയർ സേവന പദ്ധതി ബൗഷർ വിലായത്തിലെ വാലി സയ്യിദ് അഹ്മദ് ബിൻ ഹിലാൽ അൽ ബുസൈദി ഉദ്ഘാടനം ചെയ്യുന്നു
മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ ശൃംഖലയായ ബദർ അൽ സമ ഗ്രൂപ് പ്രീമിയം ആശുപത്രിയായ ബദർ അൽ സമ റോയൽ ഹോസ്പിറ്റൽ സമഗ്ര ഹോം കെയർ സേവന പദ്ധതി ആരംഭിച്ചു. മുഖ്യാതിഥി ബൗഷർ വിലായത്തിലെ വാലി സയ്യിദ് അഹ്മദ് ബിൻ ഹിലാൽ അൽ ബുസൈദി പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആശുപത്രി ഭരണസമിതി അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സമൂഹ പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
പുതിയ ഹോം കെയർ സേവനത്തിലൂടെ വൈദ്യസേവനങ്ങൾ നേരിട്ട് രോഗികളുടെ വീടുകളിലെത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. വീടുകളിൽ തന്നെ ചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് വയോജനങ്ങൾക്കും ചലനപരിമിതിയുള്ളവർക്കും ഇതേറെ സഹായകരമാകും. ഡോക്ടർ കൺസൾട്ടേഷൻ, പ്രഫഷനൽ നഴ്സിങ് കെയർ, ലാബ് സാമ്പിൾ ശേഖരണം, ഫിസിയോതെറപ്പി, വയോജനപരിചരണം, ശസ്ത്രക്രിയാനന്തര പരിചരണം എന്നിവയാണ് പദ്ധതിയിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ.
ആശുപത്രിയിൽനിന്ന് 25 കിലോമീറ്റർ പരിധിക്കുള്ളിലുള്ളവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഹോം കെയർ സേവനങ്ങൾ ബുക്ക് ചെയ്യാൻ 96675168 അല്ലെങ്കിൽ 22387777 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. പദ്ധതി ആരംഭിച്ചതിനെ അഭിനന്ദിച്ച മുഖ്യാതിഥി, സാമൂഹികാരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഇത് നിർണായകമായ സംഭാവനയാണെന്ന് അഭിപ്രായപ്പെട്ടു. ബൗഷർ വിലായത്തിലെ ജനങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുന്നതിനായി സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

