ബദർ അൽ സമ ആശുപത്രികൾക്ക് എ.സി.എസ്.എച്ച്.ഐ സർട്ടിഫിക്കറ്റുകൾ കൈമാറി
text_fieldsബദർ അൽ സമ ആശുപത്രികൾക്ക് എ.സി.എസ്.എച്ച്.ഐ സർട്ടിഫിക്കറ്റുകൾ കൈമാറിയപ്പോൾ
മസ്കത്ത്: ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റലുകളുടെ ആറ് ബ്രാഞ്ചുകൾക്ക് ആസ്ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത് കെയർ സ്റ്റാൻഡേഡ്സ് ഇന്റർനാഷനലിന്റെ അംഗീകാര സർട്ടിഫിക്കറ്റുകൾ കൈമാറി. മസ്കത്ത് അൽ ഖുവൈറിലെ ഇന്റർസിറ്റി ഹോട്ടലിൽ നടന്ന ചടങ്ങിലാണ് റൂവി, അൽ ഖൂദ്, ബർക, സുഹാർ, സലാല, നിസ്വ എന്നിവിടങ്ങളിലെ ബദർ അൽ സമ ആശുപത്രികൾക്ക് ബഹുമതികൾ സമ്മാനിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ് ആൻഡ് ഹെൽത്ത് റെഗുലേഷൻ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് ബിൻ സാലിം അൽ മന്ദാരി മുഖ്യാതിഥിയായി.
ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ക്വാളിറ്റി അഷ്വറൻസ് സെന്റർ ഡോ. ഖമ്ര അൽ സരിരി, ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്,മൊയ്തീൻ ബിലാൽ, ഫിറാസത്ത് ഹസൻ, ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റിലെ ക്വാളിറ്റി അഷ്വറൻസ് ആൻഡ് പേഷ്യന്റ് സേഫ്റ്റി ഡയറക്ടർ ഡോ. സഈദ് അൽ മുഗൈരി, എ.സി.എച്ച്. എസ്.ഐ റീജനൽ ഡയറക്ടർ ബാസൽ അൽ സയേഗ് എന്നിവർ ബദർ അൽ സമ ഗ്രൂപ്പിന്റെ ഓരോ ബ്രാഞ്ച് മേധാവികൾക്കും കോർപറേറ്റ് ക്വാളിറ്റി അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റുകളും എക്സിക്യൂട്ടിവ് ഡയറക്ടർമാർക്ക് കോർപറേറ്റ് സർട്ടിഫിക്കറ്റും കൈമാറി. അഞ്ച് ദിവസം നീണ്ട സർവേക്കൊടുവിലാണ് ബദർ അൽ സമ അഭിമാന നേട്ടത്തിന് അർഹരായത്. ആരോഗ്യ സേവനങ്ങളിലെ ഗുണനിലവാരം വിലയിരുത്തിയുള്ളതാണ് പ്രത്യേക അംഗീകാരം.
ഒമാനിൽ ഗുണനിലവാര അക്രഡിറ്റേഷൻ നിർബന്ധമല്ലെങ്കിലും, സുൽത്താനേറ്റിൽ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ഗ്രൂപ്പായതിനാൽ മികച്ച ഗുണനിലവാരവും സുരക്ഷിതവുമായ ആരോഗ്യ സംരക്ഷണ രീതികൾ ഉറപ്പാക്കുകയും ചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടറും ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് അംഗവുമായ അബ്ദുൽ ലത്തീഫ് പറഞ്ഞു.
ഒരേസമയം ആറ് ആശുപത്രികൾക്ക് അംഗീകാരം നേടാൻ കഴിഞ്ഞതിന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിനെയും അതിന്റെ നേതൃത്വത്തെയും ടീം വർക്കിനെയും അഭിനന്ദിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ് ആൻഡ് ഹെൽത്ത് റെഗുലേഷൻ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് ബിൻ സാലിം അൽ മന്ദാരി പറഞ്ഞു. ഈ പുതിയ യുഗത്തിൽ ബദർ അൽ സമ എല്ലാ മേഖലകളിലും തുടർച്ചയായി പുരോഗമിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രഡിറ്റേഷൻ നേടുന്നത് എളുപ്പമുള്ള കാര്യമല്ല, കഠിനാധ്വാനത്തിന്റെയും മികവിനായുള്ള പരിശ്രമത്തിന്റെയും ആശുപത്രി ജീവനക്കാരുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നേതൃത്വത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് ഈ അംഗീകാരമെന്ന് എ.സി.എച്ച്. എസ്.ഐ റീജനൽ ഡയറക്ടർ ബാസൽ അൽ സയേഗ് പറഞ്ഞു. ജനങ്ങൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നൽകുന്നതിൽ ബദർ അൽ സമ കാണിക്കുന്ന മികവ് ശരിക്കും സന്തോഷം നൽകുന്നതാണെന്ന് വിശിഷ്ടാതിഥിയായ ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ക്വാളിറ്റി അഷ്വറൻസ് സെന്റർ ഡോ. ഖമ്ര അൽ സരിരി പറഞ്ഞു.
വെല്ലുവിളി ഏറ്റെടുത്ത് ആറു ആശുപത്രികൾക്ക് ഗുണനിലവാര അക്രഡിറ്റേഷൻ പ്രക്രിയ ഒറ്റയടിക്ക് പൂർത്തിയാക്കിയ ഒരേയൊരു ഗ്രൂപ്പായതിൽ ബദർ അൽ സമ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദ് അഭിമാനം പ്രകടിപ്പിക്കുകയും വർക്കിങ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. ബദർ അൽ സമയുടെ പ്രവർത്തനങ്ങളിൽ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ രീതികൾ ഒരു മാനദണ്ഡമാക്കി മാറ്റുന്നതിൽ ഗുണനിലവാര അക്രഡിറ്റേഷൻ ടീമിലെ ഓരോ അംഗങ്ങളും വഹിച്ച പങ്കിനെ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാലും ഫിറാസത്ത് ഹസാനും അഭിനന്ദിച്ചു. കോർപറേറ്റ് സ്ഥാപനത്തിനുള്ള എ.സി.എസ്.എച്ച്.ഐയുടെ ഗുണനിലവാര അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഫിറാസത്ത് ഹസൻ, മൊയ്തീൻ ബിലാൽ, റൂവി, അൽ ഖൂദ്, സുഹാർ, നിസ്വ, സലാല, ബർക എന്നി ശാഖകൾക്കുള്ള സർട്ടിഫിക്കറ്റ് യഥാക്രമം ജയറാം ശ്രീയന്തട്ക (ബ്രാഞ്ച് മാനേജർ), വിപിൻ കെ. ചന്ദ്രൻ (ബ്രാഞ്ച് മാനേജർ), മനോജ് കുമാർ (റീജനൽ ഹെഡ്) , മിത്ലീഷ് (ബ്രാഞ്ച് മാനേജർ), മനീഷ് എ. മണി (ബ്രാഞ്ച് മാനേജർ), അബ്ദുൽ അസീസ് (ബ്രാഞ്ച് മാനേജർ), ഗ്രൂപ് ക്വാളിറ്റി കോഓഡിനേറ്റർമാരായ സിസ്റ്റർ കെ.പി. സ്മിജ , സിസ്റ്റർ അനിമോൾ തോമസ് എന്നിവർ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

