ബാഡ്മിന്റൺ മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsബാഡ്മിന്റൺ ഡബ്ൾസിൽ വിജയികളായവർ സംഘാടകരോടൊപ്പം
മസ്കത്ത്: മാവെറിക് സ്പോർട്സ് അറീനയുടെ രണ്ടാമത് ബ്രാഞ്ച് വാദികബീറിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി ബാഡ്മിന്റൺ മത്സരങ്ങൾ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ നിരവധിപേർ പങ്കാളികളായി.മെൻസ് സിംഗിൾ ബാഡ്മിന്റൺ വിഭാഗത്തിൽ വൈശാഖ് വിജയിച്ചു.ഫായിസ് റണ്ണറപ്പായി.
മെൻസ് ഡബിൾസിൽ നിമ്മിയും ശരീഫും വിജയിച്ചപ്പോൾ സൂരജ്- സുകുമാർ എന്നിവർ റണ്ണറപ്പുമായി. മിക്സ്ഡ് ഡബിൾസിൽ വിനയയും മാധവിയും ജേതാക്കളായി.ശ്രീകാന്തും ലോലിറ്റ കോവെൽഹോയു റണ്ണറപ്പ് പട്ടവും സ്വന്തമാക്കി.വിജയകൾക്ക് ട്രോഫിയും മറ്റും വിതരണം ചെയ്തു. ദുകം പോർട്ട് കൊമേഴ്സ്യൽ മാനേജർ ഹിലാൽ അൽ ബലൂഷി, മാവെറിക് ഇന്റർനാഷനൽ മാനേജിംഗ് ഡയറക്ടർ ചന്ദ്ര മൗലി തുടങ്ങിയവർ പങ്കെടുത്തു.

